മകളെ പീഡിപ്പിച്ചു ​ഗർഭിണിയാക്കി : അച്ഛൻ പിടിയിലായത് 17 വർഷങ്ങൾക്ക് ശേഷം

0
158

മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ബീഹാർ സ്വദേശിയെ കേരളാ പോലീസ് പിടികൂടി. ബിഹാർ മുസാഫിർപുർ സ്വദേശി വർഷങ്ങൾക്കു മുൻപാണ്, ഇരട്ടകളായ രണ്ടു പെൺമക്കളുമായി മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലെത്തിയത്. ഇയാളുടെ ഭാര്യ ബിഹാറിൽവച്ചു മരിച്ചിരുന്നു. കേരളത്തിൽ ജോലി ചെയ്തിരുന്ന മറ്റു ബന്ധുക്കൾക്കൊപ്പമാണു ജോലി തേടി ബിഹാർ സ്വദേശി കേരളത്തിലെത്തിലെത്തിയത്.

കേരളത്തിൽ നിന്നു രണ്ടാം വിവാഹം കഴിച്ച് പെൺമക്കൾക്കൊപ്പം ഇയാൾ പെരുപമ്പടപ്പിലെ വാടക വീട്ടിൽ താമസമാക്കി. കഴിഞ്ഞ 2016 ൽ ഇയാളുടെ ഇരട്ട മക്കലിൽ ഒരാളെ തൃശ്യൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കി. അമിത രക്തസ്രാവം ആയിരുന്നു കാരണം. തുടർന്നാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. ആദ്യം റേപ്പാണെന്ന് കുട്ടി പറഞ്ഞെങ്കിലും തുടർന്നുള്ള ചോദ്യം ചെയ്യലിൽ അച്ഛനാണെന്ന് പെൺകുട്ടി മൊഴി നൽകി.

ഇയാൾക്കായി പോലീസ് വലവിരിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഒടുവിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഭിവാഡിയിലെത്തിയ അന്വേഷണ സംഘം രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. സ്വന്തം നാട്ടിലല്ലാതിരുന്നതിനാൽ ചെറുത്തു നിൽപ്പൊന്നുമില്ലാതെയാണു പ്രതി കീഴടങ്ങിയതെന്നു പൊലീസ് അറിയിച്ചു