ഭീഷ്മപർവ്വം സ്റ്റൈലിൽ വീഡിയോ എടുത്ത് കഴിഞ്ഞദിവസം ഒരു ഉസ്താദ് വൈറലായി മാറിയിരുന്നു .മദ്രസയിലെ തന്റെ കുട്ടികൾക്കൊപ്പമുള്ള വീഡിയോ ആയിരുന്നു സാമൂഹമാധ്യമങ്ങളിൽ വൈറലായത് .എന്നാൽ ഇപ്പോൾ ഇതാ ഇത്തരം ഒരു വീഡിയോ എടുത്തതിന്ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് പള്ളി അധികാരികൾ.
മലപ്പുറം ജില്ലയിലെ വണ്ടൂർ സബീഹുൽ ഇസ്ലാം മദ്രസയിലാണ് സംഭവം. മതാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പള്ളികമ്മറ്റിയുടെ നടപടി. കുട്ടികളെക്കൂടി ഉൾക്കൊള്ളിച്ചതും ഗുരുതര പിഴവായി പള്ളി കമ്മറ്റി കണക്കാക്കിയിട്ടുണ്ട്.ഭീഷ്മ സിനിമയിലെ ഫോട്ടോ എടുക്കൽ, ഈയടുത്ത് സാമൂഹ്യമാധ്യമങ്ങൾ കയ്യടക്കിയ ഒരു സ്റ്റൈലായി മാറിയിരുന്നു.ഈ വീഡിയോ ആൺ അധ്യാപകൻ കുട്ടികൾക്കൊപ്പം ചെയ്തത് .