ലളിതചേച്ചി ഭീഷമപർവ്വത്തിൽ : അർദ്ധരാത്രി ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

0
147

വേദനയോടെയാണ് കെപിഎസി ലളിതയുടെ വിയോ​ഗം മലയാളികൾ ഉൾക്കൊണ്ടത്. മരണവാർത്ത കേട്ടതിനുശേഷം പ്രേക്ഷരുടെ മനസ്സിലൂടെ കടന്നുപോയതൊക്കെ ലളിതച്ചേച്ചി വെള്ളിത്തിരയിൽ അനശ്വരമായ കഥാപാത്രങ്ങൾ തന്നെയാണ്. ഒപ്പം തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ഒരു ട്രെയിലറും പുറത്തെത്തി. അര്‍ധരാത്രി ഒരു മണിയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയ്‌ലര്‍ പുറത്ത് വന്നത്.

മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മ പര്‍വ’ത്തിന്റെ ട്രെയ്‌ലര്‍ ആണ് അത്. അന്തരിച്ച നടീനടന്മാരായ കെ.പി.എ.സി ലളിത, നെടുമുടി വേണു കൂടാതെ മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാര്‍വതി, ദിലീഷ് പോത്തന്‍, സൗബില്‍ ഷാഹീര്‍ തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്.

ആദ്യടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായി മാസ് എലമെന്റ്‌സ് കുറച്ച് കഥയുടെ ടോണിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന, എന്നാല്‍ ദുരൂഹതകള്‍ നിറഞ്ഞ ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.