നടക്കാതെ പോയ ആ​ഗ്രഹം പങ്കുവെച്ച് ഭാവന : മറുപടിയുമായി മഞ്ജുവാര്യർ

0
177

നടി ഭാവനയുടെ പോസ്റ്റിന് മഞ്ജുവാര്യരുടെ കമന്റാമ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തുവെന്നും പക്ഷേ ഒന്നും നടന്നില്ലെന്നുമാണ് ഭാവന മഞ്ജുവിനെയും മറ്റ് കൂട്ടുകാരികളെയും ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവെച്ചത്.

ഈ പോസ്റ്റിന് എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. രമ്യ നമ്പീശന്‍, ശില്‍പ ബാല സംയുക്താവർമ്മ എന്നിവരേയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി മലയാള സിനിമാ മേഖലയില്‍ നിന്ന്ഭാവന മാറി നിൽക്കുന്നുണ്ടെങ്കിലും തന്റെ ആത്മാർത്ഥ സൗഹൃദങ്ങൾ താരം കാത്തു സൂക്ഷിക്കുന്നുണ്ട്.