നടി ഭാവന മേനോന്റെ പിറന്നാൾ ആണ് ഇന്ന്.താരം തന്റെ ജന്മദിനം ആഘോഷിക്കുകയാണ്.എന്നാൽ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മഞ്ജു വാരിയർ എത്തിയിട്ടുണ്ട്.താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഭാവനക് ആശംസകൾ അറിയിച്ചിരിക്കുന്നത്.ആശംസകൾ അറിയിച്ചതിനോടപ്പം ഒരു ചിത്രവും പങ്കു വെച്ചിട്ടുണ്ട്. മഞ്ജുവും, ഭാവനയും, സമിത വർമയും കൂടെ നിൽക്കുന്ന.സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് ഭാവനക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.എന്നാൽ മഞ്ജു വാര്യർ പറയുന്ന പോലെ ഏറ്റവും ശക്തിയായ സ്ത്രി തന്നെ ആണ് ഭാവന.ഇടുക്കു ഭാവനയ്ക്ക് ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധിയാകളെ കുറിച്ചും സുഹൃത്തുക്കൾ ഉൾപ്പടെ സംസാരിച്ചിട്ടുണ്ട്.എന്നാൽ അതിൽ നിന്നും ഭാവന മോചിതയായിട്ടില്ലന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഭാവന മലയാളത്തിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. നീണ്ട ഇടവേളയ്ക്കുശേഷം “ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്”എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്.”നമ്മൾ”എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ അരങ്ങേറിയത്.പിന്നിട് കാനഡ, തമിഴ് സിനിമകളിൽ നിരവധി സിനിമകൾ ഭാവന ചെയിതു.എന്നാൽ അവിടെയൊക്കെ താരത്തിന് തന്റേതായ ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞു. പതിനാറാം വയസ്സിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന.എന്നാൽ മഞ്ജുവിന്റെ പിറന്നാൾ ആശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
