മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. ദിവസമായിരുന്നു നടി തനിക്ക് നേരിട്ട ദുരാവസ്ഥകളെ കുറിച്ചും ആക്രമണത്തെ കുറിച്ചും തുറന്ന് പറഞ്ഞത് . പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഈ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത് . കഴിഞ്ഞ അഞ്ച് വർഷത്തെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നായിരുന്നു അവർ അഭിമുഖത്തിൽ വ്യക്തമാക്കിയത്.കൂടാതെ ഉടൻ തന്നെ മലയാള സിനിമയിലേക്ക് മടങ്ങി വരുമെന്ന സൂചനയും ഭാവന നൽകിയിരുന്നു .
ഇപ്പോൾ ഇതാ അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തേക്ക് വന്ന് തന്റെ യാത്രയെ പറ്റി സംസാരിച്ചതിനുള്ള കാരണം തുറന്ന് പറയുകയാണ് ഭാവന. ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തഒന്നല്ലായിരുന്നു . വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് എന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷേ എന്റെ യാത്രയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അവര്‍ എനിക്ക് ഉറപ്പ് തന്നു. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നിഅങ്ങനെയാണ് എന്റെകാര്യങ്ങളെല്ലാം തുറന്ന് പറയാൻ താൻ തയ്യാറായതെന്നും ഭാവന പറഞ്ഞു .
ആ സമയങ്ങളിൽ തനിക്ക് ധൈര്യം തന്ന നിരവധി പേര് ഉണ്ടായിരുന്നു .ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരോട് ഞാൻ ദിവസവും സംസാരിക്കാറുണ്ട്.രേവതി, മേക്കപ്പ് ആർട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാർ, ജീന എന്നിവരെ പോലെ തന്റെ സുഖവിവരം അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ഉണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നൽകിയ ഒരാളാണ്, ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ അവൾ എനിക്ക് വേണ്ടി ഒന്നിലധികം സ്ഥലങ്ങളിൽ സംസാരിച്ചു.
പിന്നെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നോടൊപ്പം നിന്നു. എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ഈ സ്ത്രീകളില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത് വേദനിപ്പിക്കുന്നു. ഞാന്‍ തോല്‍ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത്,’എന്റെ അടുത്ത സുഹൃത്ത് ഷനീം, എനിക്ക് പ്രചോദനം നൽകുന്ന സന്ദേശങ്ങൾ അയക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന ഫിലിം ഫെയർ എഡിറ്റർ ജിതേഷ് പിള്ള,ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ, സുപ്രിയ പൃഥ്വിരാജ്, ലിസി എന്നിവരെല്ലാവരും തന്നെ പിന്തുണച്ചു എന്നും ഭാവന വ്യക്തമാക്കി .