ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകൻ അവിജിത് സർക്കാരിന്റെ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയാണ് സി.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അഭിജിത് സര്‍കാരിന്റെ കൊലപാതകത്തിലെ പ്രതികളായ ”അമിത് ദാസ് എന്ന കീടോ, തുംപ ദാസ് എന്ന കലി, അരൂപ് ദാസ് എന്ന ബാപി, സഞ്ജയ് ബാരി, പാപിയ ബാരിക് “തുടങ്ങിയവരെ കുറിച്ച് എന്തെങ്കിലും വിവരം നല്കുന്നവർക്കായിരിക്കും സി ബി ഐ പാരിതോഷികം നൽകുക .കൂടാതെ വിവരം തരുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഔദ്യോഗികമായി നല്‍കിയ പരസ്യത്തില്‍ സി.ബി.ഐ വ്യക്തമാക്കി.
മെയ് 2 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന അക്രമസംഭവങ്ങളിലായിരുന്നു പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകനായ അഭിജിത് സര്‍കാര്‍ കൊല്ലപ്പെട്ടത്.ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. എന്നാല്‍ ഇതുവരെയായിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. .ഇതോടെയാണ് ഓരോ പ്രതിക്കും തലയ്ക്ക് 50,000 വീതം സി ബി ഐ പ്രഖ്യാപിച്ചത് .