ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പെണ്ണുകാണാനെത്തി. ഒടുവിൽ യുവാവ് എത്തിപ്പെട്ടത് പോലീസ് സ്റ്റേഷനിൽ തീർന്നില്ല കഥ. കഥയിലുള്ളത് വമ്പൻ ടിസ്വിറ്റുകളാണ്. പോലീസ് സ്റ്റേഷനിൽ യുവാവ് നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങളാണ് ഇപ്പോ സോഷ്യൽ മീഡിയയയിൽ വെെറലാകുന്നത്.
കൊല്ലം ജില്ലയിലെ കടയ്‌ക്കൽ സ്വദേശിയായ വി അർജുൻ (23) സഹോദരനൊപ്പമാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിയെ പെണ്ണുകാണാനായി എത്തിയത്. ഇരുവരും അർജുനും ബാലുശേരി പിഡബ്ളിയുഡി റസ്റ്റ് ഹൗസിൽ മുറിയടുത്തു.
റസ്റ്റ് ഹൗസിൽ വച്ച് മദ്യപിച്ച അർജുൻ സഹോദരനുമായി തർക്കത്തിലായി. തർക്കം രൂക്ഷമായതോടെ കാര്യം അന്വേഷിച്ച റസ്റ്റ്ഹൗസ് ജീവനക്കാരനെ കയ്യേറ്റം ചെയ്യ്തു. ഇതോടെ റസ്റ്റ് ഹൗസിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അർജുനെ കസ്റ്റഡിയിലെടുത്തു.
കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിൽ വച്ച് അക്രമാസക്തനായ അർജുൻ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു. സ്റ്റേഷൻറെ ജനൽചില്ലും കമ്പ്യൂട്ടറും അടിച്ച് തകർത്തു. പൊലീസ് സ്റ്റേഷനിൽ നിയമപരമായി ഒന്നും നടക്കുന്നില്ലന്നായിരുന്നു പ്രതിയുടെ ആക്ഷേപം. സ്റ്റേഷനിലെ ഫയലുകൾ വാരിവലിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിൻറെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
അപ്പോഴെല്ലാം പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് കടുത്ത ആത്മസംയമനത്തോടെയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പേരാമ്പ്ര രണ്ടാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു