ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാർ അവസാനം അഴിയെണ്ണുമോ എന്ന സംശയത്തിലാണ് മലയാളികൾ .എന്തായാലും ബാലചന്ദ്ര കുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. അഡീ. എസ് പി എസ് ബിജുമോൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത് .
2011 ഡിസംബറിൽ തനിക്ക് 29 വയസുള്ളപ്പോൾ സിനിമായിൽ അവസരം നൽകാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് വന്ന് ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നെന്ന് യുവതി പറയുന്നു .ഇതിന്റെ ദൃശ്യങ്ങൾ ബാലചന്ദ്രകുമാർ പകർത്തിയതായും .ഇത് കാട്ടി തന്നെ ഭീക്ഷണിപ്പെടുത്തി എന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു .പേടിച്ചാണ് സംഭവംആരോടും പറയാതിരുന്നത് എന്നും യുവതി പറയുന്നു .എന്നാൽ ഇപ്പോൾ ഇതേ ബാലചന്ദ്രകുമാർ നടിയുടെ നീതിയ്ക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടപ്പോഴാണ് ദുരനുഭവം പുറത്ത് പറയണമെന്ന് തോന്നിയതെന്നും യുവതി പറഞ്ഞിരുന്നു.
ഇതേസമയം തന്നെ ദിലീപിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും കടുംബത്തേയും ദിലീപ് അനുകൂലികൾ അധിക്ഷേപിക്കുകയാണെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു .കൂടാതെ തനിക്കെതിരെ ദിലീപും കൂട്ടാളികളും രണ്ടാമത്തെ പീഡന കേസ് റെഡിയാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പാറയുന്നു .