ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ പുഞ്ചിരി

0
125

സോഷ്യൽ മീഡിയയിൽ വരുന്ന പല വിഡിയോകളും വൈറൽ ആകാറുണ്ട് കുറച്ചു സമയത്തേക്ക് എങ്കിലും എല്ലാം മറന്ന് ചിരിക്കാനും മനസിന് സമാധാനം തരാനും ഈ വിഡിയോകൾക്ക് കഴിയാറുണ്ട്.അങ്ങനെ ഒരു വിഡിയോ ആണ് ഇത് .തെരുവിൽ കഴിയുന്ന ഒരു കുഞ്ഞു മോൾക്ക് ഡ്രെസ്സും ചെരുപ്പുകളും വാങ്ങി നൽകുന്നതും ആ കുഞ്ഞിന്റെ പുഞ്ചിരിയും എല്ലാം തന്നെ മനസ് നിറക്കുന്നതാണ്. കുഞ്ഞിന്റെ ‘അമ്മ ഓരോ പുതിയ ഉടുപ്പുകൾ കുഞ്ഞിലേക്ക് ചേർത്തു വെച്ച് നോക്കുമ്പോൾ കണ്ട നില്കുന്നവരുടെയും മനസ് നിറയും.കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ കുഞ്ഞു കാര്യങ്ങൾ മതി അല്ലെ പ്രത്ത്യേകിച്ചു യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ അവരുടെ സന്തോഷവും ഇരട്ടി ആയിരിക്കും.

ആ അമ്മയ്ക്കും ഒരുപാട് സന്തോഷം ആകും തന്റെ കുഞ്ഞു പുതിയ ഉടുപ്പും ചെരുപ്പും അണിയുമ്പോൾ തെരുവിൽ കഴിയുന്നവർക്ക് പുത്തൻ ഉടുപ്പ് ചെരുപ്പ് തുടങ്ങിയവ സ്വപ്നം കാണാൻ കഴിയില്ലല്ലോ അന്നന്ന് അന്നം ലഭിക്കുന്നതുപോലും വിരളമായിരിക്കും.കുഞ്ഞുമോൾക്ക് പുഞ്ചിരി നൽകിയവർക്ക് ഇപ്പോൾ ദൈവതുല്യമായ സ്ഥാനമാണ് ഇവരുടെ മനസ്സിൽ.