തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അടുത്തിടെ സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കും. കുഞ്ഞിനെ പൊതുഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേതാണ്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.