ബാബു ആന്റണിയുടേയും മകന്റേയും നടുവിൽപെട്ട് നട്ടം തിരിഞ്ഞ ആരാധിക

0
107

ആരാധിക ഫോട്ടോ എടുക്കാനെത്തി.ഒടുവിൽ ബാബു ആന്റണിയുടേയും മകന്റേയും നടുവിൽപെട്ട് നട്ടം തിരിഞ്ഞ ആരാധികയുടെ അവസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ബാബു ആന്റണിയ്ക്കും മകനും ഒപ്പം എങ്ങനെ ഫോട്ടോ എടുക്കും എന്ന് ആലോചിച്ച് ചിരിച്ചുപോയിരിക്കുകയാണ് ഷെറിന്‍. ദൈവമേ ഞാന്‍ എങ്ങനെ ഫോട്ടോ എടുക്കും.എന്ന ക്യാപ്ഷനോട് കൂടിയാണ് ബാബു ആന്റണി ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ഷെറിന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.

ഷെറിന്‍ കുട്ടിക്കാലം മുതല്‍ക്കേ തന്റെ വലിയൊരു ഫാന്‍ ആണെന്നാണ് ബാബു ആന്റണി പറയുന്നത്.അവര്‍ക്ക് ഞങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു.ഈ ആ​ഗ്രഹം സാധിച്ചു കൊടുക്കാമെന്ന് കരുതി അത് ഇങ്ങനെയായി.ബുര്‍ജ് ഖലിഫയക്കും കുത്തബ് മിനാറിനും ഇടയില്‍ പെട്ട ഫീല്‍ ആ ചേച്ചിക്ക്…ബാബുചായന്‍ ഇഷ്ടം. അപ്പനും,മോനും ഉയരമില്ലാത്തവരെ നിര്‍ത്തിയങ്ങു അപമാനിക്കുവാലെ ഷെറിന്‍ അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്‌ക്കോട്ടേ… അങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്നത്.