വർഷത്തിൽ 12 തവണ വാടക വീടുകൾ മാറും : കാരണം ഓട്ടിസം ബാധിതരായ മക്കൾ

0
149

ഓട്ടിസം ബാധിച്ച മകൾ രാത്രിയിൽ ശബ്ദമുണ്ടാക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് ഒന്നും രണ്ടുമല്ല പതിനൊന്ന് വാടക വീട് മാറേണ്ടി വന്ന ദുരിത കഥ പറയാനുണ്ട് കൌലത്തിനും അക്ബറലിക്കും. മകളെ സ്കൂളിൽ പറഞ്ഞയക്കാൻ വണ്ടിക്കൂലിക്ക് പോലും പെടാപാട് പെടുകയാണ് പാലക്കാട്ടെ ഈ കുടുംബം.

തമിഴ്നാട്ടുകാരനായ ആർ തങ്കവേലുവും കുടുംബവും ഒരു വർഷം മാറേണ്ടി വന്നത് 12 വീടുകളാണ്. ഓട്ടിസം ബാധിച്ച മകനെയും ഭാര്യയെയും കൂട്ടിയാണ് തങ്കവേലു വീണ്ടും വീണ്ടും വീടുകൾ മാറുന്നത്. മകൻ ഉറക്കെ കരയുന്നതും ശബ്ദം ഉണ്ടാക്കുന്നതുമൊക്കെ കാരണം അയൽവാസികൾ വീട്ടുടമയ്ക്ക് പരാതി നൽകുന്നതാണ് എപ്പോഴും വീടുമാറ്റത്തിന് കാരണമാവുന്നത്. നിലവിൽ താമസിക്കുകയായിരുന്ന മലയമ്പക്കത്തെ വീട്ടിൽ നിന്നും മാറാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.