‘സരിതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമം,;ആരെന്നു വെളിപ്പെടുത്തും

0
125

തന്നെ വിഷംനൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന് സരിത നായർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി  ചികിത്സയിലാണ് താനിപ്പോൾ എന്നും സരിത പറഞ്ഞു. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും വിഷം ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ്‌ നൽകിയത്‌. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഹാജരാകാനായി   കൊട്ടാരക്കരയിലെത്തിയപ്പോളായിരുന്നു സരിതയുടെ തുറന്നു പറച്ചിൽ . 2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കത്തു ആയിരുന്നു  സംഭവം.തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാർ നിർത്തിയപ്പോൾ പ്രദേശവാസികളായ ആറംഗസംഘം എത്തി കാർ ആക്രമിക്കാൻ ശ്രമിച്ചതായാണ് ആദ്യ കേസ്.

കാറിന്റെ ഗ്ലാസ് തകർക്കുകയും സരിതയോട് അപമര്യാദയായി സംസാരിക്കുകയും കയ്യേറ്റം ശ്രമിക്കുകയും ചെയ്തതായാണു പരാതി.മനു പി.മോഹൻ, ദീപുരാജ്, അജിത്കുമാർ, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികൾ.

സംഭവ സ്ഥലത്തുനിന്നും കാർ  മുന്നോട്ടെടുക്കവേ കാർ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുപറ്റിയതിൽ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയിൽ മൊഴിനൽകി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.