കുളത്തൂപ്പുഴയിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആക്രമണം

0
166

കുളത്തൂപ്പുഴ സാം നഗറിൽമദ്യപാനികളുടെ അഴിഞ്ഞാട്ടം.ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് സംഭവം നടക്കുന്നത് .വീട്ടിലേക്ക് പോകുകയായിരുന്ന ജാഫർ എന്ന വ്യക്തിയെ മദ്യപാനികൾ  ആക്രമിക്കുകയായിരുന്നു.

സാം നഗർ നിവാസികളായ  നാലുപേർ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു .ഈ സമയം അതുവഴി തന്റെ  വീട്ടിലേക്ക് പോവുകയായിരുന്ന ജാഫർ തങ്ങളെ നോക്കി എന്ന് ആരോപിച്ചു ഓട്ടോയിൽ മദ്യപിച്ചു കൊണ്ടിരുന്ന നാൽവർസംഘം യാതൊരു പ്രകോപനവും ഇല്ലാതെ ജാഫർ  ആക്രമിക്കുകയായിരുന്നു.അക്രമി സംഘം ജാഫറിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.തുടർന്ന് ബഹളം കേട്ട് ഓടിയെത്തിയ മകനും ആക്രമണം തടയുന്നതിനിടെ മർദ്ദനമേറ്റു.തുടർന്ന് ബഹളം കേട്ട്  പ്രദേശവാസികളും ഓടിയെത്തുകയും അക്രമികളുടെ കയ്യിൽ നിന്നും ജാഫറിനെ രക്ഷിക്കുകയും ആയിരുന്നു .ഇതിനിടെ സംഭവം ആരോ മൊബൈലിൽ പകർത്തുക ആയിരുന്നു .