ബിജെപിക്കാർക്ക് അക്രമിക്കാം കൊല്ലാം ? ചോദ്യം ചെയ്യരുത്!

0
159

ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദാസ് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഇയാള്‍ ആര്‍.എസ്.എസ് മുന്‍ മുഖ്യ ശിക്ഷകായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കോഴിക്കോട് വെള്ളയില്‍ വെച്ചുണ്ടായ സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഇയാളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.സംഭവ സമയത്ത് പ്രതി മദ്യലഹരിയിലാരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവം നടന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയരന്നുണ്ട്.

മോഹന്‍ദാസിനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടിപിടി, സ്ത്രീകളെ അധിക്ഷേപിക്കല്‍, ക്രിമിനല്‍ ഉദ്ദേശത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള കൈയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധമുയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഉദ്ദേശത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള കൈയ്യേറ്റം ചെയ്യല്‍ എന്ന വകുപ്പ് കൂടി ചേര്‍ക്കാന്‍ പൊലീസ് തയ്യാറായത് ബിന്ദു അമ്മിണിക്കെതിരെയുണ്ടായ അക്രമത്തിനെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.