കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ യുവാവിന്റെ ക്രൂര മർദനം;വീഡിയോ …

0
172

തിരുവനന്തപുരത്ത്  കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ യുവാവിന്റെ ക്രൂര മർദനം. തലയ്ക്കും മൂക്കിനും പരുക്കേറ്റ പൂവാർ ഡിപ്പോയിലെ ഡ്രൈവർ ഉച്ചക്കട ശ്രീകല ഭവനിൽ അജിത് പാറശാല ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ ഉച്ചക്ക് ആയിരുന്നു സംഭവം നടക്കുന്നത് .പെ‍ാഴിയൂർ കല്ലുവിള കാവുവിള വീട്ടിൽ യാസർ ആണ് ഡ്രൈവറെ ക്രൂരമായി ആക്രമിച്ചത്.

യാസറിനെ പെ‍ാഴിയൂർ പെ‍ാലീസ് കസ്റ്റഡിയിൽ എടുത്തു.കളിയിക്കാവിളയിൽ നിന്ന് പൂവാറിലേക്ക് പോകുകയായിരുന്ന ബസ് ഉച്ചക്കട സ്റ്റോപ്പിൽ നിർത്തിയപ്പോൾ സമീപത്തെ കടയ്ക്ക് അകത്ത് നിന്ന യാസർ യാതൊരു പ്രകോപനവും ഇല്ലാതെ ബസിന് മുന്നിൽ കയറി നിന്നു. മുന്നിൽ നിന്ന് മാറാൻ ഹോൺ മുഴക്കിയപ്പോൾ ഒ‍ാടിയെത്തി ഡോർ തുറന്ന് ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. അജിത് ഹൃദ്രോഗി കൂടിയാണ്. യാസർ ഡ്രൈവർ അജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് .