ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം കവര്‍ച്ച;കവർന്നത് 27 ലക്ഷം രൂപ

0
145

പലതരത്തിലുള്ള മോഷണ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും അല്ലേ .ഇപ്പോൾ ഇതാ ജെസിബി ഉപയോഗിച്ച്  നടത്തിയിരിക്കുന്ന ഒരു മോഷണമാണ്  ശ്രെധ നേടുന്നത് .മഹാരാഷ്ട്രയിലാണ്  ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ കവര്‍ന്നത് . 27 ലക്ഷം രൂപയുടെ മെഷീന്‍ കവര്‍ച്ചാസംഘം കടത്തിയതായാണ് പോലീസ് പറയുന്നത് . കഴിഞ്ഞ ദിവസം രാത്രി സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് സംഭംവമുണ്ടായത്. കവര്‍ച്ചാസംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ് എന്നാണ് പോലീസ് അറിയിച്ചത് .

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത് .എ.ടി.എം മെഷീന്‍ മൂന്ന് കഷണങ്ങളായി മുറിച്ചതിന് ശേഷം പണമുള്ള ഭാഗം കടത്തിക്കൊണ്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.കവർച്ചക്കായി ഉപയോഗിച്ച  കവര്‍ച്ചക്കുപയോഗിച്ച ജെ.സി.ബിയും മോഷ്ടിച്ചുകൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .