വിജയ് ബാബുവിനെ തിരെ നടപടിയെടുക്കാൻ കഴിയില്ല : ആസിഫ് അലി

0
57

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്ന് രാജി വെച്ചവരെ തിരികെ കൊണ്ടുവരണമെന്ന് നടൻ ആസിഫ് അലി. ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ൽ നടി അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമ്മയിൽ നിന്നും രാജിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യവുമായി നടി പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.

ആവശ്യത്തിൽ അമ്മ ഭാരവാഹികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇവരും അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. ആവശ്യമുന്നയിച്ച് നാല് വർഷങ്ങൾക്കിപ്പുറം അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ നടപ്പിലാകാനിരിക്കെ അമ്മയിൽ നിന്നും പുറത്തുപോയവരെ തിരികെ കൊണ്ടുവരണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ആസിഫ് അലി പറഞ്ഞു. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമയിൽ സജീവമാണെന്നും ആസിഫ് പറഞ്ഞു.