മകൾക്കെതിരെ വരുന്ന വാർത്തകളോട് പ്രതികരിച്ച് ആര്യ

0
156

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്യയേയും മകളേയും കുറിച്ച് വരുന്ന തെറ്റായ വാർത്തകളോട് പ്രതികരിച്ച് നടിയും അവതാരികയുമായ ആര്യ ബാബു. ആര്യ തന്റെ സുഹ്യത്തിന്റെ മകൾക്ക് ഒരു ഓപ്പറേഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ആഭ്യർത്ഥിച്ചിരുന്നു. ഈ വീഡിയോ പുറത്ത് വന്നതിനുശേഷം ആര്യയുടെ മകൾക്ക് വേണ്ടിയാണ് ആര്യ സഹായം അഭ്യർത്ഥിച്ചത് എന്ന തരത്തിൽ പല മാധ്യമങ്ങളും വാർത്ത ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ആര്യ.

”സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്. പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്.” ആര്യ ബാബു പറഞ്ഞു.