ആറാട്ടിന് ഡീ​ഗ്രേഡിം​ഗ് : പ്രതികരിച്ച് സംവിധായകൻ : കേസെടുത്ത് പോലീസ്

0
77

മോഹൻലാൽ ആറാട്ടിനെതിരെ വ്യാജ്രചാരണം. ഫെബ്രുവരി 18 നാണ് ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക് എത്തിയത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധായകന്റെ മികവിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ആറാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുയാണ് മലപ്പുറം കോട്ടക്കൽ പൊലീസ്.

അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂർവമായി സിനിമയെ ഡീപ്രമോട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വരെ വാദങ്ങൾ ഉന്നയിക്കുന്നക്കിന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ചിത്രത്തെ വിമർശിക്കുന്നവർ കറാച്ചിക്കാരാണെന്നും പാകിസ്ഥാനികളാണെന്നുമുള്ള പരാമർശങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.ഇത്തെരത്തിൽ വിമർശിക്കുന്നവരുടെ മതം തിരയുന്ന പ്രവണതക്കെതിരെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു