നിങ്ങള്‍ അത് ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ല ; തുറന്നടിച്ച് അപർണയും ജീവയും 

0
10

അപര്‍ണ തോമസിനേയും ജീവയേയും അറിയാത്ത സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറവായിരിയ്ക്കും. കാരണം ഇരുവരും സോഷ്യൽ മീഡിയയിൽ വളരേ സജീവമാണ്.അവതാരകരായി എത്തി പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവൻസേഴ്സായ ജോഡികളാണ് ഇരുവരും. ടെലിവിഷൻ ചാനലിൽ അവതാരകർ ആയിരിക്കുമ്പോൾ ഉള്ള   ഇരുവരുടെയും സൗഹൃദ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. യുട്യൂബും ഇന്‍സ്റ്റഗ്രാമും എല്ലാം സജീവമായത് മുതല്‍ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ജീവയും അപര്‍ണയും അപര്‍ണ തോമസ് എന്ന യുട്യൂബ് ചാനലിലൂടെ ആരാധകർക്കായി  പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ കുടുംബ വിശേഷങ്ങളും അനുഭവങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം അപര്‍ണയും ജീവയും ഫോളോവേഴ്‌സുമായി പങ്കുവെയ്ക്കും. ഇടയ്ക്ക് എന്റര്‍ടെയ്നിങായ ഗെയിമുകളും ഇരുവരും കൊണ്ടു വരാറുണ്ട്. കുറച്ച്‌ കാലമായി അപര്‍ണ തോമസിന്റെ യുട്യൂബ് ചാനലിലൂടെ പുതിയ വീഡിയോസ് ഒന്നും തന്നെ വന്നിരുന്നില്ല. അതിനു കാരണം ഇരുവരുടെയും യുട്യൂബ് ചാനല്‍ പാട്നേഴ്സുമായുള്ള പ്രശ്നങ്ങളായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ആ പ്രശ്നം പരിഹരിക്കാൻ സാധിക്കാതെയായതോടെ ഇരുവരും ആ ചാനല്‍ ഉപേക്ഷിച്ച്‌ പുതിയ ഒരു ചാനൽ ആരംഭിക്കുകയും ചെയ്‌തു. മൂന്ന് മാസം മുമ്പാണ് ഇരുവരും പുതിയ ചാനല്‍ അപര്‍ണ തോമസ് ഓഫീഷ്യല്‍ എന്ന പേരില്‍ ആരംഭിച്ചത്. വെറും പതിനാറോളം വീ‍ഡിയോകള്‍ മാത്രം ചെയ്തപ്പോഴേക്കും ഇരുവര്‍ക്കും ഒരു ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു. ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയാണ് ജീവയും അപര്‍ണയും. അക്കൂട്ടത്തില്‍ ശ്രദ്ധേയമാകുന്നത് ബേബി പ്ലാനിങിനെ കുറിച്ച്‌ ചോദിച്ച ആരാധകര്‍ക്ക് ഇരുവരും നല്‍കിയ മറുപടിയാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ് കുഞ്ഞുങ്ങള്‍ വേണ്ടേ എന്നത്.

എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തമായൊരു പ്ലാനും പദ്ധതിയുമുണ്ടെന്നാണ് ജീവയും അപര്‍ണയും മറുപടിയായി പറയുന്നത്. ഈ ചോദ്യം കാണുമ്പോഴെല്ലാം നിങ്ങള്‍ ഒരു നല്ല ഉദ്ദേശത്തോടെയാണ് ഞങ്ങളോട് ഇത് ചോദിക്കുന്നത് എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു ഫാമിലി ലൈഫ് പൂര്‍ത്തിയാകുന്നത് ഒരു കുട്ടി വരുമ്പോഴാണല്ലോ. മൂന്നാമത് ഒരാളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരണം എന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ലൈഫിലേക്ക് ഒരു കുഞ്ഞ് വരുമ്പോള്‍ ആ കുഞ്ഞിന് ആവശ്യമുള്ളത് ഒരുക്കാൻ സാധിക്കണം. മാത്രമല്ല ഞങ്ങളുടെ ലൈഫില്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അതൊന്നും ഞങ്ങളുടെ കുഞ്ഞ് അനുഭവിക്കരുതെന്ന് ആഗ്രഹമുണ്ട്. വരുന്ന കുഞ്ഞിന് സമാധാനമുള്ള ജീവിതം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന് വേണ്ടി സമയം മാറ്റിവെക്കാൻ ഞങ്ങള്‍ക്ക് പറ്റണം. ഗുഡ് ലൈഫ്, ഫെസിലിറ്റി എല്ലാം നല്‍കാൻ പറ്റണമെന്നുമാണ് ആഗ്രഹം. അതുപോലെ തന്നെ ഇപ്പോള്‍ ഒരു കുഞ്ഞിനെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നില്ല. ആ വിഷയത്തില്‍ സീറോ പ്ലാനാണുള്ളത്. ബേബി പ്ലാനിങിനെ കുറിച്ച്‌ ചോദ്യം ചോദിച്ചവരോട് ഒരു കാര്യം കൂടി പറയാനുണ്ട്. പറഞ്ഞാല്‍ തലയിലേക്ക് കേറുമോയെന്ന് അറിയില്ല. ഈ ചോദ്യം വേറെ ആരോടും ചോദിക്കാതിരിക്കുക. കാരണം ഈ ചോദ്യം അപ്രസക്തമാണ്. നിങ്ങള്‍ അത് ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ലെന്നും’, ജീവയും അപര്‍ണയും പറഞ്ഞു. അപര്‍ണയുടെ സ്വപ്നങ്ങള്‍ക്ക് ഒപ്പം എപ്പോഴും ജീവയുണ്ടാകാറുണ്ട്. താനാണ് അപര്‍ണയ്ക്ക് ഏറ്റവും കൂടുതല്‍ മോട്ടിവേഷൻ നല്‍കുന്നതെന്നാണ് ജീവ പറയാറുള്ളത്. ജീവയെ വിവാഹം ചെയ്ത ശേഷം കുറച്ച്‌ കാലം അപര്‍ണ ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്നു. യുട്യൂബ് ചാനല്‍ ആരംഭിച്ച ശേഷം ഫാഷൻ ഇൻഫ്ലൂവൻസര്‍ എന്നതിലാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. മോഡേണ്‍ ലുക്കില്‍‌ വസ്ത്രം ധരിച്ചുള്ള അപര്‍ണയുടെ ചിത്രങ്ങള്‍ക്ക് മോശം കമന്റുകള്‍ വരുമ്പോള്‍ ആദ്യം പ്രതികരിക്കുന്നതും ജീവയാണ്.