എനിക്ക് ജാതി പറയാന്‍ ഇഷ്ടമല്ല,ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണ്;അന്‍ഷിത അഞ്ജി

0
264

നമ്മളുടെ  ജീവിതത്തിൽ എന്ത് നടക്കുന്നു എന്നതിനേക്കാൾ മറ്റുള്ളവരുടെ ജീവിതം എങ്ങനാണ് അവരുടെ ജീവിതത്തിൽ എന്തെല്ലാമാണ് നടക്കുന്നത് എന്നൊക്കെ അറിയാനാണ് മലയാളികൾക്ക് ഏറെ ഇഷ്ട്ടം .പ്രേത്യേകിച്ച്സിനിമ സീരിയൽ നടിമാരുടെ ജീവിതത്തെ കുറിച്ചൊക്കെ അറിയാൻ നാമംൽ  ഇഷ്ടം കാണിക്കാറുമുണ്ട് .കൂടാതെ  ഇവരുടെ പേർസണൽ ലൈഫിൽ വരെ കടന്നു കയറുന്ന വിരുതൻ മാരും നമുക്കിടയിൽ ഉണ്ട്ഇപ്പോൾ ഇതാ തന്റെ വ്യക്തി ജീവിതത്തിലേക്ക് നുഴഞ്ഞ്  കയറാനായി ശ്രമിച്ചവർക്ക് നടിയായ അന്‍ഷിത അഞ്ജി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ കൈമള്‍ എന്ന നായികായി എത്തിയ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അന്‍ഷിത അഞ്ജി. തന്റെ വീട്ടിലെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ കഴിഞ്ഞ ദിവസം  യൂട്യൂബില്‍ പങ്കുവച്ചിരുന്നു.ഇതിന് താഴെ  നിരവധി നെഗറ്റീവ് കമന്റുകള്‍ ആയിരുന്നു എത്തിയിരുന്നത്.ഇതിനുള്ള മറുപടിയാണ് നടി നൽകിയിരിക്കുന്നത് .

ഞാന്‍ കുറച്ച് കലിപ്പിലാണ്. ചില പേഴ്സണല്‍ കാര്യം സംസാരിക്കാനാണ് വന്നത്. കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ നൂലുകെട്ടിന്റെ വീഡിയോ ഇട്ടിരുന്നു. ആ വീഡിയോയുടെ കമന്റുകള്‍ കണ്ടിട്ട് എന്താണ് സംഭവമെന്ന് ഞാന്‍ ചിന്തിച്ചു പോയി. പൊതുവെ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി നല്‍കാറില്ല. അതിനെ പ്രോത്സാഹിപ്പിക്കണ്ട എന്നാണ് തീരുമാനം.പക്ഷെ ഇത് എന്റെ വീട്ടിലെ കാര്യം ആയത് കൊണ്ട് മറുപടി തരാം എന്ന് വിചാരിക്കുകയായിരുന്നു. നിങ്ങള്‍ക്ക് അറിയാനുള്ളത് ഞാന്‍ തന്നെ അറിയിക്കുന്നതല്ലേ നല്ലത്. എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. പതിനേഴ്-പതിനെട്ട് വര്‍ഷമായി അവര്‍ പിരിഞ്ഞിട്ട്. വീഡിയോയില്‍ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്. അതിനെന്തിനാണ് ഇത്രയും ത്വര എന്നുമാണ് നടി ചോദിക്കുന്നത് .

എന്താണ് ഇത്ര അറിയാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയാനും പങ്കുവയ്ക്കാനുമാണ്. ബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കുവന്നതേയുള്ളൂ അവര്‍ രണ്ടാം ഭാര്യയാണെന്ന്. അത് പിന്നെ വിശദീകരിച്ച് പറയാനൊന്നും എനിക്ക് ഇഷ്ടമില്ല. പറയണമോ പറയണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്.ഹിന്ദു ആണോ മുസ്ലീം ആണോ ക്രിസ്ത്യന്‍ ആണോ എന്നാണ് മൊത്തം കമന്റും. അറിഞ്ഞിട്ടെന്തിനാണ്? ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണ്. ഒരു പെണ്‍കുട്ടിയാണ്. എനിക്ക് ജാതി പറയാന്‍ ഇഷ്ടമല്ല. ഞാന്‍ പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യന്‍ പള്ളിയിലും പോകും. അതെന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ചെയ്യാതെ എനിക്ക് ഇഷ്ടമായ തരത്തില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ എപ്പോഴും ചിരിച്ചും സന്തോഷിച്ചും നടക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പിന്നെ ചിലര്‍ പറയുന്നു  തലയില്‍ തുണിയിടൂ എന്ന്. എന്ത് കാര്യത്തിന്? നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ നിങ്ങള്‍ തലയില്‍ തുണിയിട്ടോളൂ. എന്തിനാണ് ബാക്കിയുള്ളവരെ പാഠം പഠിപ്പിക്കാന്‍ നടക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.എന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത് .