പർദ്ദ ഇട്ടതിന്റെ പേരിൽ കാറിൽ യാത്രചെയ്ത കുടുംബത്തെ ഓച്ചിറ സി ഐ തടഞ്ഞു വെച്ച എന്ന വാർത്ത വളരെ ഞെട്ടലോടെയായിരുന്നു കേരളം കേട്ടത് .ഓച്ചിറ സി.ഐ വിനോദ് കഴിഞ്ഞ ഞായറാഴ്ച സഹോദരിയെ വിളിക്കാനായി പോകുമ്പോൾ ആയിരുന്നു കോൺഗ്രസുകാരനായ അഫ്‌സലൈൻ ഈ ധരനുഭവം ഉണ്ടായത് .പല വാഹനങ്ങളും പോകാൻ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം ഓച്ചിറ സി.ഐ വിനോദ് തടഞ്ഞുനിർത്തിയെന്നും പർദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നമെന്ന് പറഞ്ഞെന്നും അഫ്‌സൽ പറഞ്ഞിരുന്നു .
ഇപ്പോൾ ഇതാ സംഭവത്തില്‍ ആരോപണം നേരിട്ട ഓച്ചിറ സി.ഐ. വിനോദ് മുമ്പ് കുറ്റ്യാടിയില്‍ പള്ളി ജീവനക്കാരന്‍ അടക്കമുള്ളവരെ മര്‍ദിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.2020-ലെ ബലിപെരുന്നാള്‍ ദിവസം, വിശ്വാസികള്‍ നമസ്‌കാരത്തിന് എത്താതെ ലോക്ക്ഡൗണ്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പള്ളിയിലെത്തിയ ഭാരവാഹികളെ സി.ഐ വിനോദ് യാതൊരു വിധ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പള്ളി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പടക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നത്.
അടുക്കത്ത് നരയങ്കോട് ജുമാ മസ്ജിദിൽ പെരുന്നാൾ-ജുമുഅ നമസ്‌കാരങ്ങൾ ഉണ്ടാവുമെന്ന് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ നമസ്‌കാരം ഉണ്ടാവില്ലെന്ന് അറിയിക്കുന്നതിനും , നമസ്കാരമോ ,ബലിയോ ഉണ്ടായിരിക്കില്ല എന്ന നോട്ടീസ് പതിക്കാനുമായി എത്തിയതായിരുന്നുപള്ളി ഭാരവാഹികൾ .എന്നാൽ ഈ സമയത്ത് അതുവഴി വന്ന സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗെയ്റ്റില്‍ വാഹനം നിര്‍ത്തി കേട്ടാലറക്കുന്ന അസഭ്യവര്‍ഷത്തോടെ പള്ളി പരിസരത്തുണ്ടായിരുന്ന മുക്രി സുലൈമാന്‍ മുസ്‌ലിയാരെയും മുതവല്ലി ഷരീഫിനെയും ക്രൂരമായി മര്‍ദിച്ചെന്നും കുറ്റ്യാടി ഏരിയ മഹല്ല് ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.സി.പി.ഐ.എം പ്രാദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടര്‍ന്ന് സി.ഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.