ദേവിയായി ഉറഞ്ഞ് തുള്ളി ടെലിവിഷൻ താരം ,പിന്നീട് സംഭവിച്ചത് ;വീഡിയോ …

0
84

മനുഷ്യനെ പറ്റിക്കാൻ ഏറ്റവും വലിയ ഒരു വഴിതന്നെയാണ് ഭക്തി എന്നുള്ളത്.അതിന് ഇന്ന മതം എന്ന ഒരു വ്യത്യാസവും ഇല്ല .എവിടെയും വിറ്റ് പോകും ഭക്തി എന്നുള്ളത്.ഇതിലെ ഏ റ്റവും വലിയ സത്യം എന്നത് ഇവർക്കൊന്നും പരസ്യത്തിന്റെ ഒരു ആവശ്യവും ഇല്ല .ഇവരെ തേടിയെത്തുന്ന ഇവരുടെ കസ്റ്റമേഴ്സ് തന്നെയാണ് ഇവരുടെ പരസ്യത്തിനുള്ള വഴി ഒരുക്കുന്നതും.

എന്തായാലും വരുന്നവരെ ബോധിപ്പിക്കാനായി വീരശൂര പരാക്രമങ്ങളൊക്കെ ഇവർ നടത്താരും ഉണ്ട് .ഇത്തരത്തിൽ കുറെ അമ്മമാരും ഉമ്മമാരുമൊക്കെ കേരളത്തിലും ഉയർന്നിട്ടുണ്ടായിരുന്നു .നിന്ന നിൽപ്പിൽ ദേവി കേറുന്നതും നിന്ന് വിറക്കുന്നതുമൊക്കെ നാം കണ്ടതുമാണ് .കേരളത്തിൽ മാത്രമല്ല കേട്ടോ ഇപ്പൊ അംഗ തമിഴ് നാട്ടിലും ഇത്തരത്തിലൊരമ്മ പെട്ടന്ന് പ്രത്യക്ഷ പെട്ടിരുന്നു . ടെലിവിഷൻ താരമായ ചെങ്കൽപേട്ട സ്വദേശി അന്നപൂർണി പെട്ടന്നൊരു ദിനം ഡെയ്‌വമായി മാറിയതിന്റെ അമ്പരപ്പിലാണ് നാട്ടുകാരും സുഹൃത്തുക്കളുമെല്ലാ .

സീ ടിവി തമിഴിലെ ടിവി പരിപാടിയായ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി . ഈ പരിപാടിയിൽ പങ്കെടുത്ത് താരമായത് മുതലെടുത്താണ് ചെങ്കൽപേട്ട് സ്വദേശിനി അന്നപൂർണി പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടത്. ആദിപരാശക്തിയുടെ അവതാരമാണ് താൻ എന്നാണ് അന്നപൂർണി അരശു അമ്മ അവകാശപ്പെടുന്നത്.തമിഴിലെ ഭക്തിഗാനങ്ങൾ എഡിറ്റ് ചെയ്ത്, വരികൾ സ്വന്തം പേരിലാക്കി ഫേസ്‌ബുക്ക് പേജിലും പങ്ക് വച്ചിരുന്നു. ഇത് കാട്ടി നാട്ടുകാരിൽ ചിലർ തന്നെയാണ് അന്നപൂർണിക്കെതിരെ പൊലീസിനെ സമീപിച്ചത് .

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങിയിരിക്കുകയാണ് ഇപ്പോൾ .