തല്ക്കാലം അവളോടൊപ്പം നില്ക്കാൻ മനസ്സില്ല! നിലവിൽ അവനോടൊപ്പം നില്ക്കുന്നു;അഞ്ചു പാർവതി

0
155

വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയിൽ വിജയ് ബാബുവിനെയും നടിയെയും പിന്തുണച്ചും കുറ്റപ്പെടുത്തിയും നിരവധിയാളുകളാണ് രംഗത്തെത്തുന്നത് .ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരിച്ച്  രംഗത്തെത്തിയിരിക്കുകയാണ് അഞ്ചു പാർവതി .തന്റെ ഫേസ്ബുക്കിലൂടെയാണ് അഞ്ചു പാർവതിയുടെ പ്രതികരണം . അഞ്ജു പാര്‍വതി പ്രഭീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാണ് .

കഴിഞ്ഞ ഒരാഴ്ചയായി പട്ടിപ്പെറ്റു കിടന്ന അന്തിണി കം പൊ ക ( പൊളിറ്റിക്കൽ കറക്ട്നെസ്സ്) കം നവോത്ഥാന ഫെമിനി പ്രൊഫൈലുകളൊക്കെ അനക്കം വച്ചു തുടങ്ങിയിട്ടുണ്ട്. ഇര താനാണെന്ന് ഉറക്കെ വിളിച്ചുപ്പറഞ്ഞുക്കൊണ്ട് ഒരു പുരുഷൻ സകലമാന പൊളിറ്റിക്കൽ കറക്ട്നെസ്സുകളെയും തോണ്ടിയെറിഞ്ഞുക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. കക്ഷി ഇടതുപക്ഷ ഓരം ചേർന്ന് വലുതായിട്ട് നടന്നു കണ്ടിട്ടില്ലാത്തതിനാൽ വിനായകനോട് പൊറുത്ത വിശാലമനസ്കരായ ആശാട്ടിമാരൊന്നും ഇവിടെ വിശാലമനസ്സ് കാണിക്കാൻ ചാൻസ് ഉണ്ടെന്നു തോന്നുന്നില്ല.
പിണറായിയിലെ ഒരു സ്ത്രീയെ സോഷ്യൽ മീഡിയയിലിട്ട് സഖാക്കന്മാർ പരസ്യമായി സ്മാർത്ത വിചാരണ ചെയ്തിട്ടും അതിനെതിരെ കമാന്ന് ഒരക്ഷരം മിണ്ടാത്തവരൊക്കെ ഇന്ന് മുതൽ മീ ടു സ്ത്രീസുരക്ഷാ ബാനർ പൊക്കിപ്പിടിച്ചുകൊണ്ട് മുഖപുസ്തകകവലകളിൽ വിജയ് ബാബുവിനെതിരെ മാർച്ചും ധർണ്ണയും നടത്തും!
തന്നെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന അധ്യാപികയുടെ പരാതിയിൽ രാജ്യസഭാ എംപിയും അഖിലേന്ത്യാ ഡിവൈഎഫ്ഐ അധ്യക്ഷനുമായ സഖാവ് എ എ റഹിമിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ സ്വന്തം ടൈംലൈൻ പട്ടികൾക്ക് പെറ്റു കിടക്കുവാൻ വേണ്ടി ദാനം ചെയ്ത പല പുരോഗമന – ബുദ്ധിജീവി സ്ത്രീരത്നങ്ങളും ഇന്ന് രാവിലെ മുതൽ നായകളെ ഓടിച്ച് ടൈംലൈൻ വെടിപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇനിയവിടെ നാട്ടുന്ന പോസ്റ്റുകളിൽ പാട്രിയാർക്കി തോരണങ്ങളും സ്ത്രീസമത്വപോസ്റ്ററുകളും തൂങ്ങി കിടക്കും. പിന്നെ പിന്തുണകളുടെയും ഐക്യദാർഢൃങ്ങളുടെയും വരവാണ്.
അനുകൂലമായ സാഹചര്യങ്ങൾ നമ്മളാൽ തന്നെ വേട്ടക്കാരനായി സൃഷ്ടിക്കപ്പെട്ടിട്ട് ,പ്രതികരിക്കാനുള്ള അല്ലെങ്കിൽ ഉറക്കെ നോ പറയാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും മിണ്ടാതിരുന്നു പിന്നെയും രണ്ട് വർഷം കഴിഞ്ഞ് മീ ടുവുമായി വന്ന് പ്രതികരിക്കുമ്പോൾ അത് ഏറ്റുപ്പിടിച്ച് ഐക്യദാർഢ്യം നൽകുന്നവർക്ക് റഹീം വിഷയം വരുമ്പോൾ കാലപ്പഴക്കം എന്ന ക്യാപ്സ്യൂൾ അഭികാമ്യമാകും.
എന്തായാലും ഒരൊറ്റ ലൈവ് കൊണ്ട് താഴിട്ടു ഭദ്രമായി പൂട്ടിക്കിടന്ന പല അന്തിണി പ്രൊഫൈലുകളുടെയും ഗേറ്റുകൾ മലർക്കെ തുറപ്പിച്ച വിജയ് ബാബുവിന് ഇരിക്കട്ടെ നൂറ് ഗുൽമോഹർ അഭിവാദ്യങ്ങൾ.
താങ്കൾക്കെതിരെ വന്ന ആരോപണം പീഡനമാണോ പകപോക്കലാണോയെന്ന് കാലം തെളിയിക്കട്ടെ! അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ആരോപണത്തിലെ “അവസരം ” എന്ന മുദ്രയിൽ ശരികേട് മുഴച്ചു നില്ക്കുന്നതിനാൽ തല്ക്കാലം അവളോടൊപ്പം നില്ക്കാൻ മനസ്സില്ല! നിലവിൽ അവനോടൊപ്പം നില്ക്കുന്നു. കിടപ്പറ ചുണ്ടി കാണിച്ചു കിട്ടുന്ന അവസരം സ്വീകരിക്കണോ നിഷേധിക്കണോ എന്നത് പേഴ്സണൽ ചോയ്സ് ആവുന്നതിനൊപ്പം ആത്മാഭിമാനം ഉള്ളാരു പെണ്ണിനെ തിരിച്ചറിയാനുള്ള ഒരു സിഗ്നേച്ചർ കൂടിയാണ്.