18 തികയാത്ത സ്വന്തം മകളെ കൂട്ടി പല ബാറിലും പോയിട്ടുള്ളത് ആ സ്ത്രീയാണ് ;വെളിപ്പെടുത്തലുമായി അഞ്ജലി റീമാദേവ്

0
169

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പുതിയ ആരോപണങ്ങളും വിശദീകരണവുമായി പ്രതി അഞ്ജലി റീമാദേവ് രംഗത്ത് .തന്റെ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭവം കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ അഞ്ജലി ആരോപിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളാണ് അഞ്ജലി .അഞ്ജലി ഇപ്പോൾ  ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത് .അതിനിടെയാണ് തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി പ്രതി അഞ്ജലി രംഗത്തെത്തിയത് . പ്രായപൂർത്തിയവാത്ത പെൺകുട്ടികളുമായി പരാതിക്കാരി സ്വമേധയാ ഡി.ജെ പാർട്ടിക്ക് വന്നതാണ്.  ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതല്ല. ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാർട്ടിയിൽ പങ്കെടുതിട്ടുണ്ടെന്നും അഞ്ജലി പറയുന്നു .

ഞാന്‍ പെണ്‍കുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ കൂടി മാനമാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീ തന്നെ നല്‍കണം. എന്നും വിഡിയോയിൽ അഞ്ജലി പറയുന്നുണ്ട് .കോടതിയുടെ മുന്നിലുള്ള കേസായതിനാല്‍ കൂടുതൽ ഒന്നും പറയാന്‍സാധിക്കിലാ എന്നും  ഇപ്പോള്‍ എന്റെ സാഹചര്യമെന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അഞ്ജലി പറയുന്നു  .