‘ഞാൻ ആത്മഹത്യ ചെയ്യില്ല ‘;പക്ഷെ ഞാൻ മരിച്ചാൽ കാരണക്കാർ ഈ ആറുപേരാണ് ;വെളിപ്പെടുത്തലുമായി അഞ്ജലി

0
88

തന്റെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പുമായി നമ്പർ 18 ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ് രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഞ്ജലി ഈ കാര്യങ്ങൾ വ്യക്തമാകുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുമെന്നും അഞ്ജലി വിഡിയോയിൽ പറയുന്നു.താൻ മരണപ്പെട്ടാൽ അതിന് ഉത്തരവാധി ആറുപേർ ആണെന്നും അഞ്ജലി പറഞ്ഞു .ഇതില്‍ രാഷ്ട്രീയക്കാര്‍, സന്നദ്ധസംഘടന, ട്രസ്റ്റ് ഭാരവാഹികള്‍, ബിസിനസുകാര്‍ എന്നിവയില്‍പ്പെടുന്ന ആറു വ്യക്തികളാണ് ഉള്ളതെന്നും അഞ്ജലി പറഞ്ഞു .

എന്നെ മോശപ്പെട്ട ഒരു സ്ത്രീയായാണ്​ ചിത്രീകരിക്കുന്നത്​. ഇതിനെല്ലാം കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളാണ്​. എന്നെ നമ്പര്‍ 18 ഹോട്ടലില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, ലഹരി ഉപയോഗിച്ചിരുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. കടുത്ത മാനസിക സമ്മര്‍ദ്ദമാണ്​ അനുഭവിക്കുന്നത്​​. ആത്​മഹത്യ ചെയ്യണോയെന്ന്​ പോലും ഒരുഘട്ടത്തില്‍ ആലോചിച്ചു. രണ്ട്​ പേരാണ്​ എനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്​. മറ്റു പെണ്‍കുട്ടികളുടേയും മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടും ചോദിക്കണം. ലൈവ്​ പോളിഗ്രാഫ്​ ടെസ്റ്റിന്​ തയാറാണ്.ഞാൻ മരിച്ച്‌​ പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്​. ഇനി ഒരു പെണ്‍കുട്ടിയുടെ ജീവിതവും തുലയ്ക്കാന്‍ പാടില്ല. ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്​ തെറ്റ്​ ചെയ്തിട്ടില്ലെന്ന ഉത്തമ ധൈര്യത്തിലാണ് എന്നും അഞ്ജലി പറഞ്ഞു .

എന്നെ ട്രാപ് ചെയ്യാനായി ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതിൽ രാഷ്ട്രീയക്കാർ, സന്നദ്ധ സംഘടന, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരുണ്ട്. ഈ ആറു പേരുടെ എല്ലാ വിവരങ്ങളും എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവർ എന്നെ തുലയ്ക്കാനുള്ള എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. ഞാൻ ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നത്.’എന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താനാണ് പലരും ശ്രമിക്കുന്നത്. അവരോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്തിനാണ് അതിലേക്കു എന്നെ വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണെങ്കിൽ ചെയ്തു എന്നു പറയാൻ ധൈര്യമുണ്ട്. ആരോപണം ഉന്നയിച്ചവർ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാൽ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അവരുടെ അജൻഡ എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം. ഇതെന്റെ അഭ്യർത്ഥനയാണ്. ഇവർ എന്തായാലും എന്നെ കൊല്ലും. എനിക്ക് മരിക്കാൻ പേടിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇതിനു പിന്നിൽ ഈ ആറു വ്യക്തികളായിരിക്കും.’- അവര്‍ വ്യക്തമാക്കി.