ആ സംഭവം വളരെ ഷോക്കായിരുന്നു : അഞ്ജലി മേനോൻ

0
142

​ ജസ്റ്റിസ് ഹേമ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി സംവിധായിക അഞ്ജലി മേനോന്‍. സിനിമാ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഒരു സമയത്ത് ഡബ്ല്യു.സി.സിയിലെ അംഗങ്ങളോട് നിരന്തരം സംസാരിച്ചിരുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ പിന്നീട് ‘ആരാണ് ഡബ്ല്യു.സി.സി’ എന്നുവരെ ചോദിച്ചെന്നും, ഈ കമ്മിറ്റിക്ക് മുന്നിലാണോ നമ്മള്‍ എല്ലാ സത്യങ്ങളും പറഞ്ഞതെന്ന് പലരും ഡബ്ല്യു.സി.സിക്ക് മുന്നില്‍ വന്ന് പറഞ്ഞെന്നുമാണ് അഞ്ജലി മേനോന്‍ പറയുന്നത്.

”ഇവിടെ ഒരുപാട് സ്‌കീമുകളും ഇനീഷ്യേറ്റീവുകളും തുടങ്ങിവെക്കുമ്പോള്‍ അത് എത്രത്തോളം പൂര്‍ത്തീകരണത്തിലെത്തുന്നുണ്ട് എന്ന് നമ്മള്‍ നോക്കേണ്ടതാണ്.ഈ കാലഘട്ടം ഒരുപാട് ചാലഞ്ചസ് ഉണ്ടായ സമയം കൂടിയാണ്. ഈ കമ്മിറ്റിയിലുള്ള ആളുകളുമായി തുടക്കത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് കോളുകളും ഇടപെടലുകളും ഉണ്ടായിരുന്നു.

സിനിമ ഇന്‍ഡസ്ട്രിയില്‍ പല കാര്യങ്ങളും എങ്ങനെ ഫങ്ഷന്‍ ചെയ്യുന്നു, ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നു- അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഡബ്ല്യു.സി.സിയിലെ എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെയാണ് ഈ പഠനം വരെ നടത്തിയിട്ടുള്ളത്. പക്ഷേ എല്ലാം കഴിഞ്ഞിട്ട് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കുമ്പോള്‍, അത് എവിടെ എന്ന് അന്വേഷിക്കുമ്പോള്‍ ‘ആരാണ് ഡബ്ല്യു.സി.സി’ എന്ന് ചോദിക്കുന്നത് ഇതേ കമ്മിറ്റിയിലുള്ള ആളുകളാണ്. ഇതാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം വിഷമമുണ്ടാക്കുന്നത്.ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ അടുത്ത് നിന്നും വരുന്ന സ്‌റ്റേറ്റ്‌മെന്റുകള്‍ ശരിക്കും വളരെ ഷോക്കിങ് ആണ്. അതാണ് ശരിക്കും ഞങ്ങള്‍ക്ക് ഏറ്റവും വലിയ നിരാശ നല്‍കുന്നത്.