സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും തീരാനാണക്കേടാവുകയാണ് അനിതാ പുല്ലയിൽ .. അനിതാ പുല്ലയിൽ എപ്പോ വിളിച്ചാലും പിണറായിയുടെ സ്വന്തം പോലീസ് ഹാജരുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് അന്തം വിട്ടിരിക്കുകയാണ് പൊതുജനങ്ങളും മാധ്യമങ്ങളും ഇടയിൽ ഹെെക്കോടതിയുടെ പരിഹാസം കൂടി വന്നപ്പോ സംസ്ഥാന സർക്കാരിന് വയർ നിറഞ്ഞു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രാഹിമിന് എതിരെയായിരുന്നു ഹെെക്കോടതിയുടെ രൂക്ഷ വിമർശനം .
ലോകനാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ? കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പറഞ്ഞു.മ്യൂസിയം എന്നായിരുന്നു മോൻസന്റെ വീടിനെ സർക്കാർ സൂചിപ്പിച്ചത്. ഇത്രയും വലിയ കള്ളൻ വിശുദ്ധനാണോ സർക്കാരിന് . അനിതാ പുല്ലയിൽ ആണ് ഡിജിപിയെ മോൻസന് പരിചയപ്പെടുത്തിയത്. ജനുവരിയിൽ ഇന്റലിജിൻസ് റിപ്പോർട്ട് കിട്ടിയിട്ടും മോൻസൻ സ്വന്തന്ത്രൻ ആയി നടന്നുവെന്നും പുതിയ ഡിജിപിയ്ക്ക് വരെ അയാൾ ഉപഹാരം നൽകുന്ന സ്ഥിതിയുണ്ടായെന്നും ഹൈക്കോടതി വിമർശിച്ചു.
മോൻസനെതിരെ കൃത്യമായ പോലീസ് നടപടി ഉണ്ടായെങ്കിൽ പോക്സോ കേസും, ബാലത്സഗ കേസും വരുമായിരുന്നില്ല. മോൻസന് എതിരെ വിപുലമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ച കോടതി മോൻസനെതിരെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്ക് എങ്ങനെ വിദേശ യാത്ര നടത്താനായെന്നും എന്തുകൊണ്ട് വിദേശയാത്രയടക്കം തടയാൻ ഉദ്യോഗസ്ഥർക്കായില്ലെന്നും ചോദിച്ചു. കേസിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് സർക്കാരിനോട് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് നവംബർ 19-ലേക്ക് മാറ്റിവച്ചു.
കോടതി സർക്കാരിനെ വിമർശിക്കുന്നത് പുതുമയുള്ള കാര്യ അല്ല. എന്നാൽ ഇത്തരത്തിൽ വിമർശിക്കുന്നത് തികച്ചു വേറിട്ടതാണ്. അദികാരത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് ഇത്തരം കള്ളത്തരങ്ങൾ മനസ്സിലായില്ല എന്ന് കേൾക്കുമ്പോൾ ദഹിക്കാൻ വളരെ പ്രയാസം തോന്നും . പുരാവസ്തു ശേഖരം പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നാണ് നിയമം. ഇതിൽ വ്യക്തമായ പരിശോധന പോലും ആവശ്യമുണ്ട്. എന്നിട്ടും മോൻസൻ എങ്ങനെയാണ് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിച്ചതെന്നും അതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം എങ്ങനെ ഇതിൽ പങ്കാളികളായി എന്നുള്ളതും ഇന്നും കോടതിക്ക് പോലും ദഹിക്കാൻ കഴിയാത്ത കാര്യം തന്നെയാണ്. കൃത്യമായ നിയമ നടപടിയും വിചാരണയും ഇക്കാര്യത്തിൽ ഉണ്ടാകുക തന്നെ വേണം…