അയാൾ എന്നെ ദുരുപയോ​ഗം ചെയ്തു ; : വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ

0
162

തനിക്ക് സിനിമ മേഖലയിൽ നിന്നും ഉണ്ടായിട്ടുള്ള ദുരനുഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് സൗത്ത് ഇന്ത്യൻ സിനിമ താരം ആൻഡ്രിയ. തനിക്ക് വിവാഹിതനായ ഒരു വ്യക്തിയുമായി ബന്ധം ഉണ്ടായിരുന്നതായും അയാൾ തന്നെ എല്ലാവിധത്തിലും ദുരുപയോ​ഗം ചെയ്തതായും, അയാൾ തന്നെ ചതിക്കുക ആണ് എന്ന് മനസിലാക്കിയപ്പോൾ തനിക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടായതായും താരം പറയുന്നു.

താരത്തിന്റെ വാക്കുകൾ സിനിമ ലോകവും പ്രേഷകരും ഞെട്ടലോടെ ആണ് കേട്ടത്. 2007ലാണ് താരം സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ഫഹദ് ഫാസിൽ നായകനായി എത്തിയ അന്നയും റസൂലും എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം. മികച്ച അഭിനയത്തിലൂടെ ശ്രദ്ധ നേടുക ആയിരുന്നു. കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധ നേടിയിരുന്നു.

സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം, തന്റെ സ്വകാര്യ നിമിഷങ്ങളും മറ്റും പ്രേക്ഷകരുമായി പങ്ക് വെക്കാരും ഉണ്ട്. ഇതെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുകയും ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്.

ചെറിയ വേഷങ്ങളിലൂടെ ആണ് സിനിമ ജീവിതം തുടങ്ങിയതെങ്കിലും ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ നിറ സാന്നിധ്യമാണ് താരം. നടി എന്നതിലുപരി പിന്നണി ഗായിക എന്ന നിലയിലും താരം ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം തന്നെ നിരവധി ഭാഷകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മലയാളം,തെലുങ്ക്,തമിഴ് എന്നി ഭാഷകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ താരം മുൻ നിര നായികമാരുടെ പട്ടികയിൽ ഉള്ള ഒരു താരമാണ്.