അമൃതയുടെ മുഖം പറയും ബന്ധത്തിന്റെ തീവ്രത

0
130

ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍ കണ്‍മണി അമൃതയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന ഗോപി സുന്ദറിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടണിഞ്ഞ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഇരുവരുടേയും ഫോട്ടോ നിമിഷങ്ങള്‍ക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇവരുടെ ബന്ധത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം… ആ ചിരിയിലുണ്ട് എല്ലാം ഇതാണ് ആരാധകരുടെ കമന്റ്. കൺമണി ആയോ നേരത്തെ പൊന്നായിരുന്നില്ലേ എന്നും ആരാധകർ പറയുന്നുണ്ട്. എന്റെ പൊന്ന് എന്ന് വിളിച്ചിരുന്ന അഭയ എവിടെ? പൊന്ന് കണ്‍മണിയായി… ലക്കി മാന്‍ എന്നുമൊക്കെയാണ് മറ്റ് കമന്റുകൾ.

നിങ്ങള്‍ സന്തോഷമായി ഇരിക്കൂ നെഗറ്റീവ് മൈന്‍ഡ് ചെയ്യണ്ട എന്നു പറയുന്നവരും ഉണ്ട്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. അതിനാല്‍ തന്നെ ഇരുവരും പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം അത്ഭുതപ്പെട്ടിരുന്നു.