അമ്മക്ക് പ്രിയം ഒരു മകനെ…

0
55

താരസംഘടനയായ അമ്മക്കെതിരെ ആരോപണങ്ങൾ കടുക്കുകയാണ്. ഷമ്മി തിലകനെ പുറത്താക്കിയതിന് പിന്നാലെയാണ് അമ്മ എയറിലയത്.ഒടുവിൽ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല എന്ന വെളിപ്പെടുത്തലുമായി അമ്മ സംഘടന രം​ഗത്തെത്തിയിരുന്നു. അമ്മയുടെ മീറ്റിം​ഗിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് ഷമ്മിതിലകിനെതിരെയുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു.അന്ന് തന്നെ താരങ്ങൾ അതിന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അമ്മ മാഫിയ സംഘങ്ങളുടെ കേന്ദ്രമാണെന്ന് ഷമ്മിത്തിലകൻ പറ‍ഞ്ഞതും സംഘടനാ ഭാരവാഹികളെ ചൊടിപ്പിച്ചിരുന്നു അതാണ് ഇപ്പോൾ ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് വഴി വെച്ചത്.എന്നാൽ ദീലിപിനേയും വിജയ് ബാബുവിനേയും ചുമക്കുന്ന സംഘടനയ്ക്ക് എന്ത് കൊണ്ട് ഷമ്മി തിലകനെ അം​ഗീകരിക്കാൻ ബുദ്ധിമുട്ട് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.കഴിഞ്ഞ ദിവസത്തെ മീറ്റിം​ഗിൽ വിജയ്ബാബു എത്തിയതും ഏറെ വിവാദമായിരുന്നു. വിജയ്ബാുവിനെതിരെ നടപടി വേണ്ടാ എന്ന നിലപാടിലാണ് സംഘടന.

സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ഭാരവാഹികള്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. ദിലീപ് രാജിവച്ച പോലെ വിജയ് ബാബുവും രാജിവെക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിജയ് ബാബുവിനെതിരായ പരാതിയെ ആദ്യം നിസാരവല്‍ക്കരിച്ചു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ തോന്നുന്നത്.അമ്മയുൾപ്പടെ വിവിധ സംഘടനകൾക്ക് അകത്ത് അവർ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകൾക്കുള്ള പരാതികൾ പരിഹരിക്കാൻ വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.