സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമാണ് നടി പ്രമേയ മാത്യു .പലപ്പോളും താരം സോഷ്യൽ മീഡിയയിൽ പങ്ക്‌വെക്കുന്ന ഫോട്ടോഷൂട്ടുകളും കമന്റുകളുമെല്ലാം വൈറലായി മാറാറുണ്ട് . ഇപ്പോഴിതാ നടി തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവന് കൊടുത്ത മറുപടിയാണ് വൈറലായി മാറികൊണ്ടിരിക്കുന്നത് .ഷോർട്സും സ്പെഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു താരം പങ്ക് വെച്ചത് .ഈ ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റുമായി ഒരാൾ എത്തിയത് .
‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’. എന്നായിരുന്നു ഞരമ്പൻ ചിത്രത്തിന് താഴെ നൽകിയ കമന്റ്. “നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍…. സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്”, എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്.എന്തായാലും അമേയയുടെ കമന്റ് വൈറലായി മാറിയതോടെ ആദ്യം കമന്റിട്ടവൻ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച സമയത്താണ് ഇത്തരമൊരു കമന്റ് വന്നത്.ഇതിന് മുൻപും ഇത്തരം ആളുകൾക്ക് താരം നൽകിയിട്ടുള്ള കമന്റുകൾ വൈറലായിട്ടുണ്ട് . അതിനൊപ്പം തന്നെ സൈബർ അബ്യൂസിനെതിരെ ശക്തമായി പ്രതികരിക്കാനും താരം മടിക്കാറില്ല.താരത്തിന്റെ കമ്മന്റുകൾ തന്നെയാണ് അമേയയെ സോഷ്യൽ മീഡിയയിൽ ഹിറ്റാക്കിയതും .