2019ൽ കാണാതായ പെൺകുട്ടിയെ വീട്ടിന്റെ കോണിപ്പടിയിൽ നിന്ന് കണ്ടെത്തി

0
135

മനുഷ്യന്റെ മനസ്സ് അൺപ്രെ‍ിക്റ്റബിളാണ്. എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്ന് ഓരിക്കലും പറയാൻ കഴിയില്ല. പക്ഷേ ബാക്കി ജന്തുക്കൾ ഒക്കെ എങ്ങനെ അക്രമിക്കുമെന്നോ എങ്ങനെ പെരുമാറുമെന്നോ നമുക്ക് കൃത്യമായി അറിയാം.. അതിന്റെ മാനറിസം പോലും നമുക്ക് പഠിച്ചെടുക്കാം. ഇണക്കി വളർത്തിയാലും തിരിയേണ്ട മൃ​ഗങ്ങൾ തിരിഞ്ഞു പോകുമെന്നും ദേഷ്യം വന്നാൽ അവ എങ്ങനെ ഉപദ്രവിക്കുമെന്നോ ഒക്കെ മനുഷ്യന് വേ​ഗം പറയാൻ കഴിയും.

പക്ഷേ മനുഷ്യന്റെ കാര്യം മാത്രം യാതൊരു തരത്തിലും നിശ്ചിയിക്കാൻ കഴിയാത്ത ഒന്നാണ്. പത്ത് വർഷം സ്വന്തം കാമുകിയെ ഒളിപ്പിച്ച് താമസിപ്പിച്ച റഹ്മാൻ ചിലർക്ക് ഹീറോ ആയിരുന്നു. ചിലർക്ക് സൈക്കോയും എന്തായാലും സ്വന്തം വീട്ടിൽ സ്വന്തം മുറിയിൽ മറ്റൊരു മുറിയുണ്ടാക്കി പത്ത് വർഷം താമസിപ്പിച്ചു എന്നത് ഞെട്ടലുണ്ടാക്കിയ കാര്യം തന്നെെയാണ്.അപൂർവ്വതകൾ നിറഞ്ഞ മനുഷ്യന്റെ മനസ്സിന്റെ ഇഷ്ടത്തിന്റെ ഇപ്പറഞ്ഞ സൈൈക്കോത്തരത്തിന് ഉദാഹരണം.

ഇതുപോലെ എവിടെങ്കിലും നടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ നടന്നിട്ടുണ്ടെന്നും നടന്ന് കൊണ്ടിരിക്കുന്നു എന്നൊക്കെ പറയേണ്ടി വരും. അമേരിക്കയിൽ നടന്ന ഒരു സംഭവം റഹ്നാമന്റേയും സജിതയുടേയും ജീവിതംപോലെ സാഹചര്യം ആണ്. ആ വാർത്തയും ഞെട്ടി്ക്കുന്നത് തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ വീട്ടിന്റെ കോണിപ്പടിയിൽ നിന്ന് കണ്ടെത്തി. ഞെട്ടിക്കുന്ന വാർത്ത തന്നെയല്ലേ. എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നെടുത്താണ് ഞാൻആദ്യം പറഞ്ഞ മനുഷ്യന്റെ അൺപ്രെഡിക്ടബിളിറ്റി എന്നൊരു കാര്യം നിലനിൽക്കുന്നത്.

2019ൽ കാണാതായ ആറ് വയസുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചത്. പെയ്സ്ലി ഷട്‌ലിസ് എന്ന പെൺകുട്ടിയെയാണ് 2019ൽ കാണാതായത്.

കുട്ടിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് കുട്ടിയെ ഒളിവിൽ താമസിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ അന്വേഷിച്ച് രണ്ട് വർഷത്തിനിടെ നിരവധി തവണ പൊലീസ് ഈ വീട്ടിലെത്തിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീണ്ടും ഇവിടെയെത്തിയത്. വിശദമായ പരിശോധനയിലാണ് വിചിത്രമായ രീതിയിൽ നിർമിച്ച കോണിപ്പടികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തമാറിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.