അമ്പലവയലില്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 68 കാരനെ കൊലപ്പെടുത്തിയ കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.പ്രായപൂര്‍ത്തികാത്ത പെൺകുട്ടികൾ പോലീസിൽ കുറ്റമേറ്റു പറഞ്ഞു കീഴടങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകകയാണ്. പെൺകുട്ടികളെ അഭിനന്ദിച്ചാണ് കൂടുതൽ പോസ്റ്റുകളും എത്തുന്നത്.
അമ്പലവയല്‍ താമസമാക്കിയ 68 കാരനായ മുഹമ്മദാണ് കൊല്ലപ്പെട്ടത്.അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകമുണ്ടായതെന്ന് പെണ്‍കുട്ടികളുടെ മൊഴി. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ ഭാര്യയും മക്കളുമാണ് ഇവര്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് 15-ഉം 17-ഉം വയസ്സുള്ള കുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. ചാക്കിൽക്കെട്ടിയ മൃതദേഹം ഇവർ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാൽ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയൽ ടൗണിനടുത്ത ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാൽ കണ്ടെത്തിയത്. മുഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. അമ്മയെ മജിസ്ട്രേറ്റ് കോടതിയിലും പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും.
ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം നടന്നത് . മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്ന് കീഴടങ്ങിയ പെൺകുട്ടികൾ പറയുന്നു. ചാക്കിൽ കെട്ടിയ നിലയിലാണു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ശേഷം പെൺകുട്ടികളും അമ്മയും അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.പോലീസിൽ കീഴടങ്ങിയവരും മുഹമ്മദും ഒരേ വീട്ടിലായിരുന്നു താമസിക്കുന്നത് .
മുഹമ്മദിന്റെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തടഞ്ഞപ്പോൾ കയ്യാങ്കളിയുണ്ടായി. പിന്മാറാൻ തയാറാകാത്തതോടെ തലയ്ക്ക് അടിക്കുകയും വെട്ടുകയും ചെയ്തു.പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. കാലുകൾ മുറിച്ചുമാറ്റി സമീപത്തെ മാലിന്യ പ്ലാന്റിൽ ഉപേക്ഷിച്ചു.
പിന്നീട് പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മുഹമ്മദ് ഇതിന് മുൻപും ഉപദ്രവിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. മുഹമ്മദിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു പെൺകുട്ടികളുടെ അമ്മ മുഹമ്മദിന്റെ ബന്ധുവാണ്.നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്കായി എത്തിയതാണ് മുഹമ്മദ്. ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരും ഒപ്പമുണ്ട്. കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാനെന്ന പേരിലാണ് സ്ത്രീയെയും മക്കളെയും വീട്ടിൽ കൊണ്ടുവന്നത്.
സംഭവം നടക്കുമ്പോൾ രണ്ടാമത്തെ ഭാര്യ പുറത്ത് പോയിരിക്കയായിരുന്നു.പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികൾ പറഞ്ഞു. ഇന്നലെയും ബഹളം കേട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. കുട്ടി പൊലീസിൽ അറിയിച്ച ശേഷമാണ് സമീപവാസികൾ പോലും വിവരം അറിയുന്നത്.
ഇതേസമയം തന്നെ മുഹമ്മദിന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി ഭാര്യയും രംഗത്തെത്തിയിരുന്നു .പെൺകുട്ടികൾക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവർ ആരോപിച്ചു.