അങ്ങനെ ഒടുവിൽ ആമസോണും ചതിച്ചു !

0
174

കോർപ്പറേറ്റ് ഭീമൻ ആമസോൺ വീണ്ടും പെട്ടു. ആമസോണിന് ഇറ്റലിയിൽ 100 കോടിയിലധികം പിഴ ചുമത്തി. വിശ്വാസവഞ്ചനാ ആരോപണത്തിൽ നടത്തിയ അന്വേഷണത്തിലാണ് റീട്ടെയിൽ ടെക് ഭീമന് വൻ തുക പിഴ വീണത്. 1.2 ബില്യൺ ഡോളറാണ് (1.1 ബില്യൺ യൂറോ) പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിച്ചു, മാർക്കറ്റിലെ തങ്ങളുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്തുപ്രവർത്തിച്ചു എന്നീ ആരോപണത്തിന്മേലായിരുന്നു അന്വേഷണം.

 

 

യൂറോപ്പിൽ ഒരു ടെക് കമ്പനിയ്ക്ക് മേൽ ചുമത്തിയ ഏറ്റവും ഉയർന്ന പിഴത്തുകകളിൽ ഒന്നാണിത്. ഇറ്റാലിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർ ആണ് പിഴ ചുമത്തിയത്. പ്രാദേശിക ബിസിനസുകളെയടക്കം മറികടക്കുക എന്ന ലക്ഷ്യത്തോടെ ആമസോൺ യൂറോപ്യൻ രാജ്യങ്ങളിൽ അവരുടെ ഷിപ്പിംഗ് സർവീസുകൾ വ്യാപിപ്പിച്ചിരുന്നു.

റെഗുലേറ്ററുടെ പിഴ ചുമത്തൽ അനീതിയാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും ആമസോൺ പ്രസ്താവനയിലൂടെ അറിയിച്ചു. ആമസോൺ എത്തരത്തിലാണ് അവരുടെ പ്ലാറ്റ്‌ഫോമിൽ വിൽപനക്കാരെ കൈകാര്യം ചെയ്യുന്നത് എന്നതിന്മേൽ യൂറോപ്യൻ യൂണിയനും ഇറ്റലിയും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബെെജൂസ് ആപ്പിനെതിരെ ഇത്തരത്തിലുള്ള ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.