​ദീലിപിനെ പിന്തുണച്ച് നടത്താനിരുന്ന മാർച്ച് നടന്നില്ല

0
117

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ഇടപെട്ട് നിർത്തിച്ചതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടി നടത്താൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അജിത് കുമാർ അറിയിച്ചത്.

പൊലീസ് ഇടപെട്ടതോടെ ഫ്‌ളക്‌സ് ബോർഡുകളുൾപ്പെടെ സംഘടന മാറ്റിയതായും പ്രതിഷേധ മാർച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നു. ..
ദിലീപിന്റെ അവസ്ഥ മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാൻ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാൻ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുത് . ”പ്രതിഷേധ മാർച്ച് മറ്റൊരു ദിവസം നടത്തും. ഞങ്ങൾ ഇതിന്റെ പതിൻമടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,’ അജിത് കുമാർ കൂട്ടിച്ചേർത്തു.