അലക്സാണ്ടർ ജേക്കബ് പറഞ്ഞതിന് പിന്നിലെ ശാസ്ത്ര സത്യം എന്ത് ?

0
93

”ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കി. എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാൻ പറഞ്ഞു, എന്നിട്ട് അവരുടെ മാർക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ ഞെട്ടിപ്പോയി.

തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാർക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 42 ശതമാനമായി തേർഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാർക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേൽപോട്ട് വന്നു. 42 ശതമാനം തേർഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയർന്നു.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ പുനർനിർമ്മിച്ചു.”

ഇത് യൂട്യൂബിൽ വളരെനാളായി പ്രചരിക്കുന്ന വീഡിയോയിലെ പ്രസക്തഭാ​ഗമാണ്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് സാറാണ് ഈ കഥ പറയുന്നത്. ഇപ്പോൾ ഈ വിഡിയോ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്. കൊല്ലം ജില്ലയിലെ കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ അഭിരാം അരുൺ ഇതിന്റെ പൊരുൾ എന്തെന്ന് അന്വേഷിച്ചെന്നും ഹാർവാർഡ് സർവ്വകാലശാലയിലേക്ക് മെയിൽ അയച്ചുവെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിവില്ലെന്നും വാർത്തകൾ വന്നിരുന്നു.

ശാസ്ത്രകേരളം എന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ദീകരണത്തിൽ അഭിരാം ഇത് സംബന്ധിച്ച് ലേഖനം എഴുതുകയും ഇത് വെെറലാകുകയും ചെയ്തു. അഭിരാമിന്റെ അച്ഛനാണ് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യത്. ഇപ്പോൾ സംഭവം ട്രോളൻമാർ ഏറ്റെടുത്തു കഴിഞ്ഞു. ഒടുവിൽ വിശദീകരണവുമായി അലക്സാണ്ടർ ജേക്കബ് സാർ തന്നെ രം​ഗത്ത് എത്തി.

അഭിരാം എന്ന പ്ലസ്ടു ക്കാരെ അഭിനന്ദിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒന്നര മണിക്കൂറുകളോളം നീണ്ടുനിന്ന ഒരു ക്ലാസിലാണ് ഇീ ഒരു കാര്യം പറഞ്ഞത്. ക്ലാസിന്റെ വിരസത അകറ്റാൻ പറ‍ഞ്ഞ കഥയാണ്. താൻ ഇത് ന്യൂയോർക്ക് സന്യാസി യുടെ പ്രസം​ഗത്തിൽ നിന്നാണ് എടുത്തത്. സന്യാസി കള്ളം പറയുമെന്ന് കരുതുന്നില്ല. ഹാർഡ് വാർഡിലെ സെെക്കോളജി വിഭാ​ഗം നടത്തിയ പഠനത്തെക്കുറിച്ച് ചരിത്ര വിഭാ​ഗത്തോടാണ് അഭിരാം വിശദീകരണം ചോദിച്ചതെന്നും ചിലപ്പോ അവർ അതിനെക്കുറിച്ച് അറവില്ലാത്തതുകൊണ്ട് പറ‍ഞ്ഞിട്ടില്ല എന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഒരു ടെലിവിഷൻ ഷോയിൽ താൻ പങ്കെടുത്തിരുന്നു. ചാനലുമായുള്ള തർക്കമാണ് ഇത്തരം കാര്യങ്ങലിലേക്ക് തന്നെ വലിച്ചിഴച്ചതെന്നും ഹാർഡ് വാർഡ് അല്ല റോഡും പ്രളയവുമാണ് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എന്നും ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യു എന്നും അദ്ദേഹം പറയുന്നു.