ആലപ്പുഴ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിൽ പ്രക്ഷോപ പരിപാടികൾക്ക് സാധ്യത ;ജാഗ്രത നിർദ്ദേശം നൽകി പോലീസ്

0
176

ആലപ്പുഴ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിൽ 140 ഇടങ്ങളിൽ പ്രക്ഷോപ പരിപാടികൾ നടക്കാൻ സാധ്യതയെന്ന് ഇന്റലിജിൻസ് റിപ്പോർട്ട് .ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പോലീസ് ജാ​ഗ്രതാ നിർദ്ദേശം നൽകി.ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായിട്ടുള്ള പ്രതിഷേധ പരിപാടിക്ക് നീക്കമുണ്ടെന്നാണ് പോലീസിനെ ലഭിച്ചിരിക്കുന്ന വിവരം .

തിരുവനന്തപുരത്ത് 21സ്ഥലങ്ങളിലടക്കം ഇത്തരത്തിൽ പ്രക്ഷോപാം നടത്താനാണ് നീക്കം .പ്രേത്യക ജന വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ ഇത്തരത്തിൽ പ്രക്ഷോപം നടത്തുന്നത് മറ്റു തരത്തിലുള്ള അസ്വാരസ്യങ്ങൾക്ക് വഴിവെക്കും എന്നാണ്പോലീസിന്റെയും സർക്കാരിന്റെ ആശങ്കയും .ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത് .

ഇതേസമയം തന്നെ  എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ   ഒരാൾ അറസ്റ്റിലായി.  ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കന്മാർക്ക് രക്ഷപ്പെടാൻ സഹായം ചെയ്ത  സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകനായ ഇയാൾ ചേർത്തല സ്വദേശിയാണ്.

എസ്‍ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് എസ് ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്താനുള്ള ആസൂത്രണം തുടങ്ങിയത്. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നുവെന്നും രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.