ആലപ്പുഴയിൽ അഭിനന്ദനവും എറണാകുളത്ത് പൊങ്കാലയും

0
126

ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെകിട്ടാരമാണ് ചുമതല ഏറ്റപ്പോൾ പൂട്ടിയ കമന്റ് ബോക്സ് കൃഷ്ണ തേജ കളക്ടർ ആയി ചാർജ്ടുത്തപ്പോഴാണ് തുറന്നത് അതോടു കൂടി അഭിനന്ദന പ്രവാഹമാണ് കമന്റ് ബോക്സിൽ . കളക്ടർ ബ്രോ ചാര്ജടുത്തപ്പോൾ തന്നെ കുട്ടികൾക്ക് അവധി നൽകിയ സന്തോഷത്തിലാണ് കുട്ടികൾ . എന്നാൽ അവധി സമയം വെള്ളകെട്ടുകളിൽ മീൻ പിടിക്കാനും മറ്റും പോയി അപകടങ്ങളിൽ പെടരുതെന്നും ഈ അവധി ദിനം വീട്ടിൽ ഇരുന്നു പേടിക്കണം എന്നും കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കുകയാണ് കളക്ടർ കൃഷ്ണ തേജ കളക്ടറുടെ വാക്കുകൾ ഇങ്ങനെ പ്രിയ കുട്ടികളെ,ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.


എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ.നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്.എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം.അച്ഛൻ അമ്മമാര്‍ ജോലിക്ക്പോയിട്ടുണ്ടാകും.അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്.പ്രത്യേകം ശ്രദ്ധിക്കണം.കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം.അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ.
സനേഹത്തോടെ .എന്നാൽ ഇതേ സമയം എറണാകുളം കളക്ടർ രേണുരാജിന്റെ ഫേസ്ബുക് കമന്റ് ബോക്സിൽ പൊങ്കാല ആണ്.കുട്ടികൾ സ്കൂളിൽ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതാണ് ഇങ്ങനൊരു പൊന്കാലക്ക് കാരണം .