സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു;ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം.

0
185

ആലപ്പുഴ  ചാത്തനാട് സംഘർഷത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു. അരുണ്‍ കുമാര്‍ എന്ന കണ്ണന്‍  ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അരുൺകുമാർ മരിച്ചത്  എന്നാണ് പോലീസ് പറയുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കണ്ണന്‍ എന്നും പോലീസ്പ പറയുന്നു.

ഇന്നലെ കിളിയംപറമ്ബ് ശ്മശാനത്തിനു സമീപമാണ് സംഭവം നടന്നത് . അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍ നടന്നതിന്റെ തൊട്ടടുത്തു തന്നെയാണ്  കൊല്ലപ്പെട്ട കണ്ണന്‍ താമസിക്കുന്നതും . ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയാണ്ഇന്നലെ  ആക്രമണം നടന്നത് .

കൊട്ടേഷൻ സംഘങ്ങൾ ആക്രമണം നടത്തുന്നതിനിടയില്‍ അരുണിന്റെ തന്നെ കയ്യില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . എന്നാൽ പകപോക്കലിന്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട് .അരുണിന്റെ കയ്യിലിരുന്നു പൊട്ടിയത് നാടന്‍ ബോംബാണ് എന്നാണ് സൂചന.

പ്രദേശത്ത് സംഘർഷം കഴിഞ്ഞ്  അരുണ്‍ ബൈക്കില്‍ വീട്ടിലേക്കു പോകുമ്ബോഴാണ് സംഭവം നടന്നത് .കണ്ണന്റെ മൃതദേഹത്തിന്‌ സമീപം ഇയാള്‍ സഞ്ചരിച്ചെന്ന്​ കരുതുന്ന കെഎല്‍ 33 കെ 9868 എന്ന ബൈക്കും ചെരുപ്പും കത്തിയും പൊലീസ്​​ കണ്ടെടുത്തിട്ടുണ്ട് .  കഞ്ചാവ്‌, മയക്കുമരുന്ന്‌,കൊലപാതകം  അടക്കമുള്ള കേസുകളില്‍ പ്രതിയായ കണ്ണന്റെ മേല്‍ കാപ്പ ചുമത്തി നേരത്തെ നാടുകടത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.