ദീലിപിന് ഇനി അങ്ങോട്ട് കണ്ടകശനി ; നിയമപാലകർ പോലും അതിജീവതയ്ക്കൊപ്പം

0
151

നടി ആക്രമിക്കപ്പെട്ട കേസിലെ നിലവിലെ സ്ഥിതിയെ ചോദ്യം ചെയ്ത് ആശാ ഉണ്ണിത്താൻ . ഈ അവസ്ഥ നമ്മുടെ സിസ്റ്റത്തെ തന്നെ മാറ്റി മറിക്കുന്നതാണ്. ഈ സിസ്റ്റം അത്രമേല്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളിക്കുന്നത് പ്രതികളാണെന്നും ആശ വ്യക്തമാക്കുന്നു.കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്ത്രീയുടെ സ്വകാര്യതയാണ്. തനിക്ക് എതിരെ നടന്ന പീഡനമാണ്. അതാണ് ഇവിടെ കൈമാറപ്പെട്ടത്, അല്ലെങ്കില്‍ വീണ്ടും വീണ്ടും കൈമാറപ്പെട്ടത്.

അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുള്ളത്. അത് രണ്ടുമൂന്ന് ആളുകളിലേക്ക് മാറിയെന്നതും, അങ്ങനെ മാറാന്‍ ഉണ്ടായ സാഹചര്യവും കേവലം തെളിവില്‍ കൃതൃമത്വം കാട്ടുന്ന കുറ്റകൃത്യം മാത്രമല്ല, ഐ.പി.സി പ്രകാരം മറ്റൊരു കുറ്റകൃത്യം കൂടെ വിളിച്ചുവരുത്തുന്നതിലേക്കാണ് നയിക്കുന്നത്.

ഇതൊക്കെ നിസ്സാരവത്കരിച്ച് കിടക്കുമ്പോള്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തുചെയ്യുമെന്ന പോലെയാണ് കോടതി തന്നെ പ്രധാനപ്പെട്ട രേഖകള്‍ ഇങ്ങനെപോയ്കൊണ്ടിരിക്കുകയാണെങ്കില്‍ എങ്ങനെ നാളെ ഒരു വ്യക്തി തനിക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചുള്ള ഒരു രേഖ ഒരു വക്കീലിനേയോ, പൊലീസിനേയോ, കോടതിയേയോ എല്‍പ്പിക്കും.

ഈ സിസ്റ്റത്തെ തന്നെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സിസ്റ്റം അത്രമേല്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു, വെല്ലുവിളിക്കുന്നത് പ്രതികളാണെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. സമാനതകളില്ലാത്ത അതിക്രമത്തെ സമാനതകളില്ലാത്ത രീതിയില്‍ അട്ടിമറിക്കുന്നതിലേക്ക് പോയിരിക്കുന്നു. ഈ കേസ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് പോവുക.