മമ്മൂട്ടിയും മീരാ ജാസ്മിനും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു ‘ഒരേ കടൽ ‘.ഈ ചിത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മീരാ ജാസ്മിൻ.തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഒരേ കടലിനേക്കുറിച്ച് താരം ഓർത്തെടുക്കുന്നത്.
‘ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ പര്യവേഷണം ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുകയും യാതൊന്നിനും മാറ്റാൻ കഴിയാത്ത ഒന്ന് സൃഷ്ടിക്കുകയും ചെയ്യും. ശ്യാമപ്രസാദ് സാറിന്റെ ‘ഒരേ കടൽ’ എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കും. അത് മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദഗ്ധ്യത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരമൊരുക്കി. അദ്ദേഹത്തിന്റെ മഹത്തായ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായ ഈ സിനിമ എനിക്ക് സ്‌ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില പ്രതിഭകളുമായി അടുത്തിടപഴകാൻ അവസരം നൽകി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന്. വരാനിരിക്കുന്ന എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും എല്ലാ സ്നേഹവും.’ ഇങ്ങനെയണ് മീര എഴുതിയിരിക്കുന്നത് .
ഇതിന് പിന്നാല നടി നവ്യയും ഈ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരുന്നു .’നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ്’ മീരയുടെ കുറിപ്പിന് നവ്യ നായർ കമന്റ് ചെയ്തിരിക്കുന്നത്. മീരയും നാഥനും ഞങ്ങളുടെ എക്കാലത്തേയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരേ കടൽ . സുനിൽ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തി എന്ന ബംഗാളി നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൂടിയായിരുന്നു ചിത്രം.