തന്റെ വീട്ടിലേക്ക് വന്ന അതിഥി തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി. അവളുടെ രണ്ടാംപിറന്നാളാണ് ഇന്ന്. കോവിഡ് കാലത്താണ് മാഗി എന്റെ അടുക്കലേക്ക് എത്തിയത്.ഏറെ സന്തോഷം പങ്ക് വെയ്ക്കുന്നത് നടി കനിഹയാണ്. സോഷ്യൽ മീഡിയിൽ സജീവമായ കനിഹ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.മാഗിയെ ദത്തെടുക്കുകയായിരുന്നു.2020 കോവിഡ് കാലത്താണ് മാഗി എത്തുന്നത്.അവൾക്ക് ഒരു വീട് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്നത്. ആദ്യ വളർത്തുമൃഗം നഷ്ടമായതിന്റെ ഷോക്കിൽ ആയിരുന്നു. അതുകൊണ്ട് ഇനി ഒരാൾ വേണ്ട എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.പക്ഷേ മാഗി യെ കണ്ടപ്പോൾ സ്വന്തമാക്കണെന്ന് തോന്നി.
പക്ഷേ മാഗി എന്ന തന്റെ പുതിയ വളര്‍ത്തുനായ തന്റെ മടിയിലേക്ക് വന്നതോടെ എന്റെ ലോകം മാറി… ഈ കുറിപ്പ് വായിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന കൂടി കനിഹ അറിയിക്കുന്നുണ്ട്.നിങ്ങള്‍ ഇത് വായിക്കുകയും ഒരു പെറ്റ് ഓണര്‍ ആകാന്‍ ആലോചിക്കുകയും ചെയ്യുന്നുവെങ്കില്‍, എനിക്ക് നിങ്ങളോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്.ദയവായി ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കുക. അവര്‍ക്ക് ഒരു വീട് നല്‍കുക, അവര്‍ക്ക് സ്‌നേഹം നല്‍കുക. അവര്‍ നിങ്ങളെ നൂറുമടങ്ങ് സ്‌നേഹിക്കും.മാഗി യുടെ ചിത്രത്തോടൊപ്പം ആണ് കനിഹ ഈ കുറിപ്പ് പങ്ക് വെച്ചിരുന്നത്.