കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക കണ്ണിയായി കരുതപ്പെടുന്ന വിഐപി കോട്ടയം സ്വദേശി എന്നാണ് സൂചന .ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചട്ടുണ്ട് എന്നാണ് സൂചന . ഇയാളുടെ ശബ്ദം കൂടി പരിശോധിച്ച ശേഷം അന്വേഷണ സംഘം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കും.2017 നവംബർ 15ന് നടൻ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്ന ഇയാൾ, ദിലീപിന്റെ അടുത്ത സുഹൃത്തും ബിസിനസ്സുകാരനുമാണ് .തുടക്കം മുതൽതന്നെ കേസിൽ പങ്കുള്ള വ്യക്തികൂടിയാണ് ഈ വി ഐ പി .അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ കണ്ടെത്തുന്നതോടെ കേസിൽ നിർണായക നേട്ടമായിരിക്കും ഉണ്ടാവാനായി പോകുന്നത് .
ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആണ് ഒരാളിൽ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറ് ഫോട്ടോകളാണ് തന്നെ കാണിച്ചത്. വിഐപിക്കെടുത്തെത്താനുള്ളശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
എന്തായാലും ഇപ്പോൾ പോലീസ് സംശയിക്കുന്ന വ്യക്തി ദിലീപുമായി അടുത്ത ബ ന്ധമുള്ള വ്യക്തി തന്നെയാണ് .ശബ്ദസാമ്പിള്‍ ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരുന്നു .ആ ശബ്ദ സാമ്പിളുകൾ പരിശോധിച്ച് സ്ഥിതീകരണം വരുത്തേണ്ടതുണ്ട് .ഇതിന്റെ നടപടി ക്രമങ്ങൾ എളുപ്പത്തിലാക്കുകയാണ് പോലീസ് ഇപ്പോൾ .നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകിയതിന്റെ അടുത്ത ദിവസം ഇയാൾ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ പൊലീസ് ഏകദേശം സ്ഥിരീകരിച്ചിരിക്കുന്നത്. ശബ്ദ സാമ്പിളിൽ കൂടി സ്ഥിതീകരണം വന്നാൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. നിലവിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.