നടിയെ അക്രമിച്ച കേസ് : കേസിലെ വി.ഐ.പി.യെ തേടി പോലീസ്

0
199

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.

കേസുമായി ബന്ധമുള്ള കൂടുതൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി പരിഗണിക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനലുകൾ കോടതിയിൽ ഹാജരാക്കൻ പറയണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ നടപടി റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹരജി നൽകിയതിന് പിന്നാലെ രാജിവെച്ചതും ഹൈക്കോടതി പരിശോധിച്ചേക്കും.