ഇത്തവണ ദീലിപ് പെട്ടു : നശിപ്പപ്പെട്ട തെളിവുകൾ തിരിച്ചെടുത്ത് ക്രൈംബ്രാഞ്ച്

0
148

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തു.അതേസമയം, ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം കിട്ടി. മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരാണ് സഹായിച്ചത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലെ പ്രതിയാണ് വിന്‍സെന്റ് ചൊവ്വല്ലൂര്‍. അഭിഭാഷകനാവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റേയും ദിലീപിന്റേയും അഭിഭാഷകന്‍ ഒന്നാണെന്ന് വിന്‍സെന്റ് പറഞ്ഞു.ഫോണിലൂടെ ക്രൈംബ്രാഞ്ച് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ ഏറ്റവും മികച്ച ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകര്‍ ചോദിച്ചിരുന്നു. അതുപ്രകാരമാണ് മുംബൈയിലെ ലാബ് കണ്ടെത്തുകയും ലാബിലെ ഡയറക്ടര്‍മാരെ അഭിഭാഷകര്‍ക്ക് പരിചയപ്പെടുത്തികൊടുത്തതും.