എനിക്ക് സിനിമ മടുത്തു അമല പോൾ

0
122

കടന്നുപോയ അവസ്ഥകളെക്കുറിച്ച് പ്രതികരിച്ച് നടി അമലാപോൾ. അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച ഘട്ടമുണ്ടായിരുന്നു.‘2021 തുടക്കത്തില്‍ അഭിനയം നിര്‍ത്താമെന്ന് തീരുമാനിച്ചു. എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. സിനിമകള്‍ വന്നെങ്കിലും നോ പറഞ്ഞു. വീട്ടുകാരൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പേടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് തോന്നല്‍ ഉണ്ടായി. 19ാം വയസില്‍ വളരെ ചെറുപ്പം മുതലേ അഭിനയിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍.എനിക്ക് എന്നെ തന്നെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല. എന്റെ സാഹചര്യങ്ങളും ഒപ്പമുണ്ടായിരുന്ന ആള്‍ക്കാരും നല്ലതായിരുന്നില്ല. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു.

ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു.ഉടനെ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന ഘട്ടത്തിലാണ് സിനിമയില്‍ നിന്നും പൂര്‍ണമായും ബ്രേക്ക് എടുത്തത്. പിന്നീട് ആ മെെൻഡ് ഒക്കെ പതിയെ മാറി.കഡാവർ എന്ന താൻ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യാൻ തീരുമാനിച്ചു. ആ പ്രോസസില്‍ ഞാന്‍ തോറ്റുപോയാലും തകര്‍ന്നു പോയാലും അങ്ങനെതന്നെ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. അമലപോൾ തുറന്നു പറയുന്നു.