“ജയിലറിൽ കിട്ടിയത് 35 ലക്ഷത്തിന്റെ മൂന്നിരട്ടി”; പ്രതിഫലം വെളിപ്പെടുത്തി വിനായകൻ

0
155

ജയിലര്‍ നേടിയ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് വിനായകന്‍ നേടിയെടുത്തിരിക്കുന്നത്. വർമ്മൻ എന്ന വിനായകന്റെ വില്ലൻ കഥാപാത്രം വലിയ കൈയ്യടിയാണ് നേടിയത്. കൊടും ക്രൂരനായ വില്ലൻ കഥാപാത്രത്തെ വളരെ അനായാസമായാണ് വിനായകൻ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്. വിനായകന്റെ പ്രകടനം ചിത്രം കണ്ടവരാരും മറക്കില്ല.ജയിലറില്‍ വിനായകന്  ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ  ഇപ്പോഴും സജീവമാണ്. കാമിയോ റോളിൽ എത്തിയ താരങ്ങൾക്ക് പോലും കോടികൾ കൊടുത്തപ്പോൾ  വിനായകന് ലഭിച്ചത് 35 ലക്ഷമാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ ഒരു വാർത്ത ആരാധകരെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചതും.എന്നാല്‍ അതെല്ലാം നിഷേധിക്കുകയാണ് വിനായകന്‍.സാര്‍ക്ക് ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.ജയിലറിലെ അഭിനയത്തിന് തനിയ്ക്ക് കിട്ടിയ  പ്രതിഫലം 35 ലക്ഷമല്ല. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. അതായത് വിനായകൻ ഈ പറഞ്ഞ കണക്ക് നോക്കുമ്പോൾ ഒരു കോടിയിലേറെ കിട്ടിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. 35 ലക്ഷം എന്ന കണക്ക് നിര്‍മ്മാതാവ് കേള്‍ക്കണ്ട. അതൊക്കെ നുണയാണ്. ചിലര്‍ക്ക് തനിക്കിത്ര പൈസ കിട്ടിയെന്നത് സഹിക്കാന്‍ പറ്റുന്നില്ല. അവരാണ് തനിക്ക് 35 ലക്ഷം മാത്രമാണ് കിട്ടിയതെന്ന്  പറഞ്ഞത് എന്നും വിനായകൻ പറഞ്ഞു .ഈ  നാട്ടില്‍ കുറേ വിഷങ്ങളുണ്ട്. അങ്ങനെയുള്ളവര്‍ എഴുതി വിടുന്നതാണ് എന്നും.താൻ ആവശ്യപ്പെട്ട പണം അവർ തന്നുവെന്നും വിനായകൻ പറഞ്ഞു.  മാത്രമല്ല തന്നെ അവർ   പൊന്നു പോലെയാണ് നോക്കിയത് എന്നും തനിക്കത് മതി എന്നുമാണ്  വിനായകന്‍ പറയുന്നത്. ഞാന്‍ ചെയ്്ത ജോലിക്ക് കൃത്യമായ ശമ്പളം തന്നിട്ടുണ്ട്. മറ്റുള്ളവര്‍ പലതും പറയും, അതങ്ങനെ നടക്കട്ടെ എന്നും വിനായകന്‍ പറയുന്നു.ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ നടത്തിയ പ്രതികരണവും നേരത്തെ വിവാദമായിരുന്നു. അതേക്കുറിച്ചും വിനായകൻ  സംസാരിക്കുന്നുണ്ട്.ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ താന്‍ ആരേയും വ്യത്ക്തിപരമായി  ഒന്നും പറഞ്ഞിട്ടില്ല എന്നും താൻ  പറഞ്ഞത് പത്രക്കാരെയാണെന്നുമാണ്  വിനായകന്‍ പറയുന്നത്. നാണമാകില്ലേ പത്രക്കാര്‍ക്ക്? ചെയ്യുന്ന ജോലിയോട് മര്യാദ കാണിക്കണ്ടേ. ഇതെന്താ അഭിനയമാനോ എന്നും  സ്‌റ്റേറ്റ് അവാര്‍ഡ് കൊടുക്കേണ്ടത് പത്രക്കാർക്കാണ് എന്നും പറയുന്നുണ്ട് വിനായകൻ.  ശരിക്കും അതിലും കൂടുതല്‍ പറയേണ്ടതാണ്. ഭാഗ്യത്തിന് അന്ന് അത്രയേ പറഞ്ഞുള്ളൂവെന്നും വിനായകൻ  വ്യക്തമാക്കുന്നു.

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചും വിനായകന്‍ പ്രതികരിക്കുണ്ട്.  അത്തരം കാര്യങ്ങൾ കുറെ ആയി  പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. എന്റെ കളറും ജാതിയുമൊക്കെ അവര്‍ പറയും. ഇനിയും പറയും. എന്റെ ജാതിയാണ് ഇവരുടെ പ്രശ്‌നം. എനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് ഇവരുടെ പ്രശ്‌നം. പക്ഷെ ഇവര്‍ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല. അത് ഉറപ്പിച്ച കാര്യമാണ്. ഞാന്‍ ഈ ജാതിക്കാരനാണ് എന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ച് പറയും. ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല. അത് ഞാന്‍ ഉറപ്പിച്ച കാര്യമാണ്” വിനായകന്‍ വ്യക്തമാക്കുന്നു. വിനായകന് മലയാള സിനിമയില്‍ ഒരു സീറ്റ് കിട്ടുന്നവരില്‍ അതൃപ്തിയുള്ളവരുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.ആയിരത്തില്‍ ഒരുത്തന്‍ മതി ദുഷ്ടനായിട്ട്. അങ്ങനെയുള്ള കുറച്ചു പേരെയുള്ളൂ. എന്റെ കളറിലോ ജാതിയിലോ ആയിരിക്കാം കയറി പിടിക്കുന്നത്. ഇപ്പോള്‍ എനിക്ക് ഇത്രയും കാശ് കിട്ടിയെന്ന് പറഞ്ഞിട്ട് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല ചിലര്‍ക്ക്. മനുഷ്യന്റെ മനസാണത്. അങ്ങനെയും കുറച്ച് മനുഷ്യരുണ്ടെന്നാണ് വിനായകന്‍ പറയുന്നത്. സമൂഹത്തിൽ ചില ആളുകൾ ഇങ്ങനെയൊക്കെ പലതും  പറയും. അവരെയൊന്നും മാറ്റാൻ നോക്കിയാൽ നടക്കുന്ന കാര്യമല്ല.സിനിമയിൽ അല്ലാതെ പുറത്ത് ഇറങ്ങി അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമില്ല. അതാണ് ‍ഞാൻ പുറത്തേക്ക് അധികമായി പോകാത്തത്. രാഷ്ട്രീയം ഇഷ്ടമാണ് എന്നും പക്ഷെ  സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല താനെന്നു പറയുന്നന്ദ് വിനായകൻ.  ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരാളാണ് .  വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. പക്ഷെ  തനിക്ക് അംഗത്വമില്ല എന്നും പറയുന്നുണ്ട് വിനായകൻ . താനൊരു വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ താൻ  ഒരു സോഷ്യലിസ്റ്റ് ആണ് എന്നാണ് വിനായകൻ പറയുന്നത് .